തിരുവനന്തപുരം :ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപത്സ് കേരളയുടെ (ഐ.എച്ച്. കെ) അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഇന്റർഡിസിപ്ലിനറി സെഷൻ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
പക്ഷി മൃഗാദികളുടെ ചികത്സയിൽ ഹോമിയോപ്പതി സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് സർക്കാൻ മുൻകൈയ്യെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
പക്ഷിപനി മൂലം പക്ഷികളെ കൊന്നൊടുക്കുന്ന രീതി വരാതെ പ്രതിരോധ മരുന്നുകളും ഹോമിയോപ്പതി ചികിൽസയും നൽകി രോഗം വരാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെറ്റിനറി ഹോമിയോപ്പതി, അഗ്രോഹോമിയോപ്പതി, വിവിധ മേഖലയിലുള്ള ഇന്ത്യക്കകത്ത് നിന്നും പുറത്തു നിന്നുമുള്ള ശാസ്ത്രജ്ഞർ,പാനലിസ്റ്റുകൾ, ഡോക്ടർമാർ എന്നിവർ പങ്കെടുത്ത
ചർച്ചകൾ നടന്നു. ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
സമാപന ചടങ്ങ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡോ.ടി.അജയൻ, ഡോ. അജേഷ് വി. തുടങ്ങിയവർ സംസാരിച്ചു. ജനസെക്രട്ടറി ഡോ.മുഹമ്മദ് അസ്ലം.എം സ്വാഗതവും ഡോ രാജേഷ് ആർ.എസ് നന്ദിയും അറിയിച്ചു.