തിരുവനന്തപുരം :കേരള സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള സെക്രട്ടറിയേറ്റ് മാർച്ച്നാളെ രാവിലെ മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമാപിക്കും.
എല്ലാ തൊഴിലാളികൾക്കും ഒരു മാസത്തെ വേതനം ബോണസ്സായി അനുവദിക്കുക, തൊഴിൽ മേഖലയിൽ മിനിമം കൂലി നടപ്പാക്കുന്നതിന് സർക്കാർ ഉറച്ച നിലപാട് കൈക്കൊള്ളുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക,
ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനുകളും മുടങ്ങാതെ നല്കുക, സംഘടിത അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, സ്കീം വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനികൾ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
പതിനായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുന്ന സെക്രട്ടേറിയേറ്റ് മാർച്ചിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള
ഐ എൻ ടി യു സി ദേശീയ ഭാരവാഹികളും പങ്കെടുക്കു