ഇതൾ സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷ പരിപാടികൾ വ്യാഴാഴ്ച1 min read

 

തിരുവനന്തപുരം : ഇപ്റ്റ തിരുവനന്തപുരം പെർഫോമിങ് ആർട്ടിസ്റ്റ് യൂണിറ്റ് ‘ഇതൾ’ സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷ പരിപാടികൾ
മാർച്ച്‌ 27 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തൈക്കാട് ജെ.ചിത്തരഞ്ജൻ ഹാളിൽ നടക്കും. ഇപ്റ്റ സംസ്ഥാന വൈസ്
പ്രസിഡന്റ്‌ ടി. വി ബാലൻ ഉദ്ഘാടനം ചെയ്യും.

നാടക രചയിതാവും സംവിധായകനുമായ ഷെരീഫ് പാങ്ങോട്
ലോക നാടകദിനാശംസകൾ നൽകും.
കോമഡി താരം
ബിജുദാസിന്റെ
വൺമാൻഷോ , ശുഭ വയനാട് ലഹരിയ്ക്കെതിരെ
അവതരിപ്പിക്കുന്ന ഏകപാത്ര നാടകം, കാവ്യയും സംഘവും
അവതരിപ്പിക്കുന്ന നൃത്തം,
ഇപ്റ്റ ഗായകസംഘം നയിക്കുന്ന നാടക ഗാനാലാപനം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *