ഇതാണ് ഫ്രണ്ട്ഷിപ്പ്. ചിത്രീകരണം പൂർത്തിയായി1 min read

ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന “ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കോടനാട്, പെരുമ്പാവൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. എം.എസ്. ക്രീയേഷൻസിനു വേണ്ടി മെഹമ്മൂദ് കെ.എസ്. രചനയും, സംവിധാനവും നിർവ്വഹിക്കുന്നു.

ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, റഫീക് ചോക്ളിഎന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണിത്.

മികച്ചൊരു കുറ്റാന്വേഷണ കഥയാണ് “ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രം പറയുന്നത്. എറണാകുളത്തും, മൂന്നാറിലുമായി നടക്കുന്ന കഥ, ഇന്ത്യയിലെ എല്ലാ ഭാഷക്കാരെയും ആകർഷിക്കുന്ന രീതിയിലാണ് തയ്യാറാക്കിയത്. കോമഡിക്കും, ആക്ഷനും പ്രാധാന്യമുള്ള ഒരു പ്രണയ കഥ കൂടിയാണ് ഇതാണ് ഫ്രണ്ട്ഷിപ്പ്. ആത്മാർത്ഥ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടാകുന്ന, പ്രണയവും, പിണക്കവും, സംഘട്ടനവും പ്രേക്ഷകരെ, വേദനിപ്പിക്കുകയും, കോരിത്തരിപ്പിക്കുകയും ചെയ്യും.

എറണാകുളത്തെ, പ്രമുഖമായ ഒരു ഐ.ടി കബനിയിൽ ജോലി ചെയ്യുന്നവരാണ് രജനിയും, (ചന്ദന അരവിന്ദ് ) രേഷ്മയും (ചിത്ര രാജേഷ് ) രണ്ട് പേരും ഒരുമ്മിച്ചായിരുന്നു ഹോസ്റ്റലിൽ താമസം. എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൽ ഷോപ്പിൽ ജോലി ചെയ്യുന്ന ജോഷി, ഹരി, വിഷ്ണു, അൻസിൽ എന്നിവരുമായി, രജനിയും, രേഷ്മയും പരിചയത്തിലായി. ഇവരുടെ ഫ്രണ്ട്ഷിപ്പ് വളർന്നു. ആത്മാർത്ഥ സുഹൃത്തുക്കളായി അവർ മാറി. ഒരു ദിവസം ഇവർ മൂന്നാറിലേക്ക് ഒരു ടൂർ പോയി. ഒരു റിസോർട്ടിൽ തന്നെയാണ് ഇവർക്ക് താമസ സൗകര്യം ലഭിച്ചത്. റിസോർട്ടിൽ, തമാശകളും പൊട്ടിച്ചിരികളുമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ്, പെട്ടെന്നൊരു ദിവസം എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവം റിസോർട്ടിൽ നടന്നത്.തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ” ഇതാണ് ഫ്രണ്ട്ഷിപ്പ് “എന്ന ചിത്രം കടന്നുപോകുന്നു.

ദേവൻ, റഫീക് ചോക്ളി എന്നിവരാണ് പോലീസ് ഓഫീസർമാരായി വേഷമിടുന്നത്. സ്ഫടികം ജോർജ് രേഷ്മയുടെ പിതാവിന്റെ വേഷവും അവതരിപ്പിക്കുന്നു.

എം.എസ്. ക്രീയേഷൻസിനുവേണ്ടി മെഹമ്മൂദ് കെ.എസ്. രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് “ഇതാണ് ഫ്രണ്ട്ഷിപ്പ്”.ഡി.ഒ.പി – ഷെട്ടി മണി, എഡിറ്റർ-ഷിബു പി.എസ്, സംഗീതം – അൻവർ അമൽ, ആലാപനം – നിസാർ വയനാട്, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ആർട്ട് – അരവിന്ദ് രവി, മേക്കപ്പ് – നിഷാദ് സുപ്രൻ, കോസ്റ്റ്യൂം – അബ്ബാസ് പാണാവളളി, സ്റ്റിൽ – ഷാബു പോൾ, ഫോക്കസ് പുള്ളർ – വിമൽ ഗുരുജി, ക്യാമറ അസിസ്റ്റന്റ് – സംഗീത് കുമാർ,മാനേജർ – വെൽസ് കോടനാട്, പി.ആർ. ഒ – അയ്മനം സാജൻ.

ദേവൻ, സ്ഫടികംജോർജ്, റഫീക് ചോക്ളി, സാജു കൊടിയൻ, കിരൺകുമാർ, ഉണ്ണി എസ്.നായർ, അനയ് എസ്, സുൽഫിക്കർ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ്, ജോസ് ദേവസ്യ, നസീറലി കുഴിക്കാടൻ തുടങ്ങിയവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *