പ്രായമായ മാതാപിതാക്കള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.
മക്കള്‍ അതില്‍ വീഴ്ചവരുത്തുന്നുവെങ്കിൽ മാതാപിതാക്കളുടെ സ്വത്തിൻമേല് അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വിധിച്ചു.
തിരുപ്പൂര്‍ സ്വദേശി ഷക്കീരാബീഗം മകൻ മുഹമ്മദ് ദയാനു നല്കിയ വസ്തു തിരിച്ചെടുത്ത സബ് രജിസ്ട്രാറുടെ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യന്റെ വിധി. മക്കള്‍ സംരക്ഷിച്ചില്ലെങ്കില്‍ വസ്തു തിരിച്ചെടുക്കുമെന്ന വ്യവസ്ഥ ആധാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍പ്പോലും അത് തിരിച്ചെടുക്കാൻ മാതാപിതാക്കള്‍ക്ക് അധികാരമുണ്ടാവുമെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.