ജനസേവ അധ്യാപകരത്ന പുരസ്കാരം-2024 : കോട്ടൂർ വനമേഖലയുടെ പുത്രനായ ജയകുമാർ ഏറ്റുവാങ്ങി1 min read

 

കാട്ടാക്കട :ജനസേവ അധ്യാപകരത്ന പുരസ്കാരം-2024
ഏറ്റുവാങ്ങി കോട്ടൂർ ജയകുമാർ . കോട്ടൂർ അഗസ്ത്യവന മേഖലയിൽ സാധാരക്കാരയായ ആദിവാസികൾക്ക് ആശ്രയമായി നിൽക്കുന്ന വ്യക്തിയാണ് അധ്യാപകനായ ജയകുമാർ .

ആദിവാസികൾ നേരിടുന്ന ഏതു പ്രശ്നത്തിലും രാവും പകലും നോക്കാതെയാണ് ക്ഷേമ പ്രവർത്തനങ്ങളുമായി കോട്ടൂർ വനമേഖല പുത്രനായ ജയകുമാർ എത്തുന്നത്. അതുകൊണ്ട് തന്നെ ജയകുമാർഅഗസ്ത്യാർകൂട
താഴ് വരയിലെ കോട്ടൂർ ഗീതാഞ്ജലി എന്ന അക്ഷരപ്പുരയിൽ നി
ന്നും തുടങ്ങിയ സാമൂഹ്യ പ്രവർത്തനത്തിന് കൂടുതൽ കരുത്തായി നിസ്വാർത്ഥമായ കർമ്മപഥത്തിലെ 26-മത്തെ അവാർഡ്.
CAMBIO FOUNDATION ഏർപ്പെടുത്തിയ
ജനസേവ അധ്യാപകരത്ന പുരസ്കാരം-2024
ഏറ്റുവാങ്ങിയത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന വനവാസി ജനവിഭാഗത്തിന്റെ വിപ്ലവ പോരാളിയായിരുന്ന ബിർസമുണ്ട യുടെ ജന്മദിനമായ നവം:15ന് സംസ്ഥാന വനവാസി വികാസകേന്ദ്രത്തിന്റെ
സ്നേഹാദരവും ഏറ്റുവാങ്ങി. ഓരോ അവാർഡും കൂടുതൽ ഊർജ്ജം പകരുന്നതാണ്.

കോട്ടൂർ അഗസ്ത്യവന മേഖലയിലെ വിദ്യാഭ്യാസ- കലാസാംസ്കാരിക- ജനക്ഷേമ പ്രവർത്തനങ്ങൾക്ക്
കിട്ടിയ ഈ മഹത്തായ അംഗീകാരങ്ങൾക്ക് സ്നേഹവും നന്ദിയും ജയകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *