കൊച്ചി :- ജനതാദൾ ( നാഷണലിസ്റ്റ് ) സംസ്ഥാന കൗൺസിൽ യോഗവും “മുല്ലപ്പെരിയാർ സെമിനാറും ” 15 ന് രാവിലെ 11ന് എറണാകുളം കലൂർ സ്റ്റേഡിയത്തിനു് സമീപമുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ കൂടുവാൻ ദേശീയ കമ്മിറ്റി തീരുമാനിച്ചു.യോഗത്തിന് ശേഷം ” മുല്ലപ്പെരിയാർ – സത്യവും – മിഥയും ” എന്ന വിഷയത്തെ ആസ്പദമക്കി സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.സംസ്ഥാന പ്രസിഡൻ്റ് ഹാജി മൊയ്തീൻ ഷാ അധ്യക്ഷത വഹിക്കും ദേശീയ ജനറൽ സെക്രട്ടറി സുരീന്ദർ സിങ്ങ് സേഥി ഉത്ഘാടനം നിർവ്വഹിക്കും.വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലെ നേതാക്കളും ജനതാദൾ ( നാഷണലിസ്റ്റ് ) ജില്ലാ – സംസ്ഥാന നേതാക്കളും സെമിനാറിൽ പങ്കെടുക്കും.
2024-08-06