തിരുവനന്തപുരം : ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സിനിമാ പി ആർ ഒയ്ക്കുള്ള “ജവഹർ പുരസ്‌കാരം” പ്രതീഷ് ശേഖറിന് ലഭിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണിയാണ് പുരസ്‌കാര സമർപ്പണം നിർവഹിച്ചത്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്, വിജയ് ചിത്രം ലിയോ എന്നിവയുടെ പി ആർ ഒ റോളിൽ നടത്തിയ മികച്ച പ്രകടനമാണ് അവാർഡിന് അർഹമാക്കിയത്. തിരുവനന്തപുരം പാച്ചല്ലൂർ അക്ഷരത്തിൽ സജീവ് ശേഖറിന്റെയും ഉഷാകുമാരിയുടെയും മകനാണ്.