തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവ്ജെ. സി ഡാനിയേലിന്റെ അമ്പതാമത് ഓർമ്മദിനം ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയത്തിലെ ജെ. സി ഡാനിയേലിന്റെ സ്മൃതി മണ്ഡപത്തിന് മുന്നിൽ ആചരിക്കും. സി.കെ ഹരീന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിൽ ആദ്യമായി ജെ. സി ഡാനിയേലിന്റെ പ്രതിമ ജന്മനാട്ടിൽ സ്ഥാപിച്ച നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജമോഹനനെ ഫൗണ്ടേഷൻ ആദരിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് മുഖ്യാതിഥിയായിരിക്കും.
ജെ.സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ ആദരം സമർപ്പണവും ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്. നായർ പ്രശസ്തിപത്ര സമർപ്പണവും നടത്തും. അഡ്വ. ബി. ജയചന്ദ്രൻ നായർ അധ്യക്ഷനായിരിക്കും. കേരള ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി വി. കെ മോഹൻ, ട്രസ്റ്റ് സെക്രട്ടറി സാബുകൃഷ്ണ, വിനോദ് വൈശാഖി,കെ.ആർ അജയൻ, അഡ്വ. കോശി ന്യൂട്ടൻ, സജിലാൽ നായർ,സുരേഷ് തമ്പി, സുശീല ഡാനിയേൽ,രാഗീഷ് രാജ, എൻ. പി മഞ്ജിത്, ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ, ഡോ. അനീഷ് കുറുപ്പ്, ഗോപകുമാർ,ജോൺസെൽവനാഥൻ,
ഷിജു ഷൗക്കർ എന്നിവർ സംസാരിക്കും.