തിരുവനന്തപുരം :പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, തിരുവനന്തപുരം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഡിറ്റർമാരായോ, അക്കൗണ്ടന്റായോ, എ.ജി. ഓഫീസിൽ നിന്ന് വിരമിച്ചർക്കും ജൂനിയർ സൂപ്രണ്ടായി പൊതുമാരാമത്ത് വകുപ്പിൽ നിന്നോ ജലസേചന വകുപ്പിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം. 20,065 രൂപ പ്രതിമാസ വേതനമായി ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 30 നാല് മണിക്ക് മുൻപായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാപഞ്ചായത്ത്, പട്ടം. പി.ഒ തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.