20/9/22
തിരുവനന്തപുരം :അദാനിയോടും, സർക്കാരോടും വിലപേശാൻ വേണ്ടിയുള്ള സമരമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ.മത്സ്യത്തൊഴിലാളികളികള്‍ ഈ കെണിയില്‍ വീഴരുതെന്നും കൗണ്‍സില്‍ സംസ്ഥാന ജനറല്‍ബോഡി യോഗം അഭിപ്രായപ്പെട്ടു.
ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംപോയ മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ എന്നും നിരന്തര ചൂഷണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടം എക്കാലവും ആനുപാതികമായ അവകാശങ്ങള്‍ അസംഘടിതമായ ഈ സമൂഹത്തിന് നിഷേധിച്ചുകൊണ്ടിരിക്കുകയും അവരുടെ ബലഹീനത തൊട്ടറിഞ്ഞ മതനേതൃത്വം സംരക്ഷകരെന്നു നടിച്ച് അവരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ പ്രസിഡന്‍റ് ലാലന്‍ തരകന്‍, പ്രഫ. പോളികാര്‍പ്പ്, ജേക്കബ് മാത്യു, ജോര്‍ജ് കട്ടിക്കാരന്‍, ജോസഫ് വെളിവില്‍, അഡ്വ. വര്‍ഗീസ് പറമ്പിൽ , ഇ.ആര്‍. ജോസഫ്, വി.ജെ. പൈലി, ആന്‍റണി മുക്കത്ത്, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ്, ജോണ്‍ പുളിന്താനം, ജോസ് മേനാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.