തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തും. രാവിലെ വയനാട്ടിൽ എത്തുന്ന അദ്ദേഹം ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ 11 ന് ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നിന്ന് ചുങ്കം ജംഗ്ഷൻ വരെയാണ് റോഡ് ഷോ.
തുടർന്ന് പാലക്കാട്ടെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 1.30 ഓടെ ഷൊർണൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും.
വൈകിട്ട് 3 ന് കോട്ടയത്താണ് ജെ.പി. നദ്ദക്ക് പരിപാടി. കളക്ടറേറ്റ് ജംഗ്ഷനിൽ നിന്ന് ഗാന്ധി സ്ക്വയറിലേക്ക് റോഡ് ഷോ നടത്തും.
വൈകിട്ട് 5.30 ഓടെ തിരുവനന്തപുരഞ്ഞെത്തുന്ന ദേശീയ അധ്യക്ഷൻ 6.15ന് മടവൂർപ്പാറ ജംഗ്ഷനിൽ നിന്ന് ബാലരാമപുരം സാലി ഗോത്ര തെരുവിലേക്ക് റോഡ് ഷോ നടത്തും.