ബിജെപി വിശാല നേതൃയോഗം ജെപി നദ്ദ ഉദ്ഘാടനം ചെയ്യും1 min read

 

തിരുവനന്തപുരം :ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദതിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത്നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗം അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും . രാവിലെ 10.30 മുതൽ വൈകുന്നേരം 6 മണിവരെ ഗിരിദീപം കൺവെൻഷൻ സെന്ററിലാണ് നേതൃയോഗം നടക്കുക. ബിജെപിയുടെ പഞ്ചായത്ത്-ഏരിയ പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ പങ്കെടുക്കുന്ന യോഗമാണിത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തോടനുബന്ധിച്ച് പാർട്ടിയെ ശക്തമാക്കാനുള്ള തുടർ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാവും.

 

Leave a Reply

Your email address will not be published. Required fields are marked *