തിരുവനന്തപുരം : ജനതാദൾ (എസ്) ൻ്റെ പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് മാത്യു ടി.തോമസ് രാജി വച്ച് പുറത്ത് പോകണമെന്നും, മന്ത്രി കൃഷ്ണൻകുട്ടി നിലപാട് അറിയിക്കണമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് ഫെഡറേഷൻ (ജെ.എസ്.എഫ് ) സംസ്ഥാന സെക്രട്ടറി ജനറൽ ചെമ്പകശ്ശേരി ചന്ദ്രബാബു, വർക്കിംഗ് പ്രസിഡൻ്റ് അഡ്വ.രാരിച്ചൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജനതാദൾ (എസ്) ദേവഗൗഡ വിഭാഗം സംസ്ഥാന ഘടകം പ്രതിസന്ധിയിലായിരിക്കേ, ഈ നേതാക്കളുടെ മൗനം കാരണം പാർട്ടി അണികൾ സംഘടനയിൽ ചോർന്നു പോകുന്ന അവസ്ഥയിലാണ്. ഇടത് പക്ഷവുമായി ബന്ധപ്പെട്ട് പോകാനാണങ്കിൽ സി.കെ.നാണു വിൻ്റെ വിഭാഗത്തിൽ ഉൾപ്പെട്ട് ജനവിധി നേടുക. ഇത്തരത്തിൽ സംസ്ഥാനത്ത് ദേവഗൗഡയെ അനുകൂലിക്കുന്ന നേതാക്കളെ ചിന്താകുഴപ്പത്തിലാക്കുന്ന മാത്യു ടി.തോമസിൻ്റെയും മന്ത്രി കൃഷ്ണൻകുട്ടിയുടെയും നിലപാടുകളോട് യോജിക്കുവാൻ ജനതാദൾ (എസ്) ദേവഗൗഡ അനുകൂല നേതാക്കൾക്ക് സാധിക്കില്ലന്നും ജെ.എസ്.എഫ് നേതാക്കൾ പറഞ്ഞു.