മീനാക്ഷി ആദ്യമായി നായികയാകുന്ന ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി റിലീസ് ചെയ്തു1 min read

31/1/23

മലയാളികളുടെ പ്രിയതാരം മീനാക്ഷി ആദ്യമായി നായികയാകുന്ന ,വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമായ ജൂനിയേഴ്‌സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആൻസൻ ആൻ്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.

മലയാളത്തിൻ്റെ പ്രിയതാരം മീനാക്ഷി യോടൊപ്പം ശരത് ഗോപാൽ നായകനായെത്തുന്ന ‘ജൂനിയേഴ്സ് ജേണി’ യുടെ ചിത്രീകരണം
പൂത്തോട്ട, പെരുമ്പളം പ്രദേശങ്ങളിലായി പൂർത്തിയാവുന്നു.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വ്യത്യസ്തമായ
കുറ്റാന്വേഷണ ചിത്രമാണ് ജൂനിയേഴ്സ് ജേണി. തീർത്തും സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് സിനിമചര്‍ച്ച ചെയ്യുന്നത്.

ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് നിർമ്മിക്കുന്ന ചിത്രം ആൻസൻ ആൻ്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സലോമി ജോണി പുലിതൂക്കിൽ,കോ പ്രൊഡ്യൂസർ -വൽസലകുമാരി ചാരുമ്മൂട്, ഡി.ഒ.പി – ഷിനോബ് ടി.ചാക്കോ, എ ഡിറ്റിംഗ് – ജോൺകുട്ടി, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- അജിത് ആനന്ദ്, ആർട്ട് -ഡാനി മുസ്രീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സച്ചി ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജിത്ത് തിക്കോടി, മേക്കപ്പ് – ദേവദാസ്, കോസ്റ്റ്യൂംസ് – ടെല്‍മ ആന്‍റണി, കൃഷ്ണകുമാർ, പി ആര്‍ ഒ – അയ്മനം സാജൻ, ഡിസൈൻ -അദിൻ ഒല്ലൂർ, സ്റ്റുഡിയോ – ചിത്രാഞ്ജലി.

മീനാക്ഷി, ശരത് ഗോപാൽ, വിജയരാഘവൻ, സുധീർ കരമന, അരുൺ, സന്തോഷ് കീഴാറ്റൂർ, സുനിൽ അരവിന്ദ്, സൗമ്യ ഭാഗ്യം, ജയകൃഷ്ണൻ, സുനിൽ സുഖദ, ദിനേശ് പണിക്കർ, നീനാ കുറുപ്പ്, ജീജാ സുരേന്ദ്രൻ, ജോമോൻ ജോഷി, ശാന്തകുമാരി, വിജയൻ കാരന്തൂർ, രശ്മി സജയൻ, കോബ്രാ രാജേഷ്, കണ്ണൻ പട്ടാമ്പി എന്നിവർ അഭിനയിക്കുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *