തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയാൽ മദ്യശാലകൾ അടച്ചുപൂട്ടും :കെ.അണ്ണാമലൈ1 min read

ചെന്നൈ :തമിഴ്നാട്ടിൽ അധികാരം ലഭിച്ചാൽ 3 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മദ്യ ശാലകൾ അടച്ചുപൂട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഡിഎംകെ സര്‍ക്കാരിന് കഴിയില്ലെന്നും രൂക്ഷ വിമര്‍ശനത്തോടെയാണ് കെ അണ്ണാമലൈയുടെ പരാമര്‍ശം. എന്‍ മണ്ണ് എന്‍ മക്കള്‍ എന്ന പ്രചാരണ പരിപാടിയില്‍ വെള്ളിയാഴ്ചയാണ് ടാസ്മാക് ഔട്ട് ലെറ്റുകള്‍ പൂട്ടുമെന്ന് അണ്ണാമലൈ വിശദമാക്കിയത്.

 

നിലവിലെ കടമെടുപ്പ് രീതി തുടരുകയാണെങ്കില്‍ തമിഴ്‌നാട്ടിന്റെ കടം വലിയ രീതിയില്‍ ഉയരുമെന്നും അണ്ണാമലൈ പറഞ്ഞു . ഡിഎംകെ പ്രതിപക്ഷത്തിരുന്ന സമയത്ത് അയ്യായിരം രൂപ വീതം പൊങ്കല്‍ സമ്മാനം ആവശ്യപ്പെട്ട ഡിഎംകെ അധികാരത്തിലെത്തിയപ്പോള്‍ പൊങ്കല്‍ സമ്മാനമായി നല്‍കുന്നത് ആയിരം രൂപ മാത്രമാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ടാസ്മാക് ഔട്ട്ലെറ്റുകള്‍ അടക്കുമെന്നും കള്ള് ഷാപ്പുകള്‍ തുറക്കുമെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്. ദീപാവലി സീസണില്‍ ടാസ്മാകിലൂടെ ഡിഎംകെ 467 കോടി രൂപയാണ് ലാഭമുണ്ടാക്കിയതെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. ഡിഎംകെ സര്‍ക്കാര്‍ ദ്രാവിഡ മാതൃക അല്ലെന്നും ടാസ്മാക് മോഡലാണെന്ന് അണ്ണാമലൈ നടത്തിയ പരാമര്‍ശം രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *