പ്രമുഖ സ്വാതന്ത്യ സമരസേനാനി, കൗമുദിപത്രാധിപർ, പ്രഭാഷകൻ, എം.എൽ.എ, എം.പി എന്നിനിലകളിൽ പ്രശസ്തനായ കെ.ബാലകൃഷ്ൻ, ഉത്തരവാദ ഭരണ പ്രക്ഷോഭണത്തിലെ മുന്നണിപ്പടയാളിയുംതിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവൻ്റെയും കേരളകൗമുദി പത്രത്തിൻ്റെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവുമായ സി.വി.കുഞ്ഞുരാമൻ്റെ മകളായ വാസന്തിയുടെയും മകനായി കൊല്ലം ജില്ലയിലെ മയ്യനാട് പാട്ടത്തിൽ വീട്ടിൽ 1923-ൽ ജനിച്ചു.1954-ൽ തിരു-കൊച്ചി നിയമസഭയിൽ തിരുവനന്തപുരം II നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1971-ൽ അമ്പലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്ന് പാർലമെൻ്റഅംഗമായി. “നിറമില്ലാത്ത മാരിവില്ല് “, “കാലയളവ് ഒരു വർഷം ” ,സഹ്യാദ്രി സാനുക്കളിൽ ( യാത്രാവിവരണം), ”നനഞ്ഞു പോയിഎങ്കിലും ജ്വാല” (ആത്മകഥ), ” മധുവിധു പ്രേമം”, ”മഞ്ഞ ജലം ” എന്നിവ പ്രധാനകൃതികൾആണ്. ഭാര്യ ചന്ദ്രിക ,മക്കൾ പ്രൊഫ.സലിം ,അഡ്വ.റോമിയോ, ബൈജു… 1984 ജൂലൈ 16-ാം തീയതി ബാലകൃഷ്ണൻ എന്ന അഗ്നിനക്ഷത്രം അന്തരിച്ചു.
2024-07-16