6/6/22
തെലുങ്കാന :ഹൈദ്രാബാദിൽ വച്ചു നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 80 കിലോ വിഭാഗത്തിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയതോടെ ഈ വർഷം ഒക്ടോബർ മാസത്തിൽ തുർക്കിയിൽ വച്ചുനടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും കെ .സി. ധ്രുവോച്ചിൻ യോഗ്യത നേടി . Left hand and right hand വിഭാഗങ്ങളിലായി രണ്ടു സ്വർണ്ണമെഡലുകൾ ധ്രുവോച്ചിൻ കേരളത്തിനുവേണ്ടി നേടി. സ്പോർട്സ് രംഗത്ത് ഇതുകൂടാതെ ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിയാണിദ്ദേഹം. വർഷങ്ങൾക്കുമുൻപ് ത്രോബോൾ കേരളാ ടീമിൽ അംഗമായിരുന്നു. ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഷോട്ട്പുട് എന്നീ കായികയിനങ്ങളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നിരവധി സമ്മാനങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. വടംവലി, കബഡി എന്നീ കായികയിനങ്ങളിലും അത്‌ലറ്റിക്സിലും അനേകം കായികതാരങ്ങളെ വാർത്തെടുക്കുന്നതിൽ പ്രതിഭ തെളിയിച്ചിട്ടുള്ള മികച്ചൊരു കായികാദ്ധ്യാപകൻ കൂടിയാണ് കെ.സി. ധ്രുവോച്ചിൻ.