18/3/23
തിരുവനന്തപുരം :നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് കെ കെ രമ എം എൽ എ, സച്ചിൻ ദേവിനെതിരെ സ്പീക്കർക്കും സൈബർ സെല്ലിലും,പരാതി നൽകി . കെെ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാദ്ധ്യങ്ങളില്‍ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നല്‍കിയിരിക്കുന്നത്.
തനിയ്ക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും തന്നെ ചികിത്സിച്ചത് ജനറല്‍ ആശുപത്രിയിലാണെന്നും രമ പറഞ്ഞു. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. സച്ചിന്‍ ദേവിനെതിരെ വ്യാജ നിര്‍മിതിക്കാണ് രമ പരാതി നല്‍കിയിരിക്കുന്നത്.