ചുമർചിത്ര ആചാര്യൻകെ.കെ.വാര്യർ (1934-2018) ഇന്ന് 6-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കണ്ണൂർ മട്ടന്നൂർ,കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങളുടെയും മാധവി വാരസ്യാരുടെയും മകനായി 1934-ൽ ജനിച്ചു.കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും, തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലുമായിരുന്നു വിദ്യാഭ്യാസം സി.വി.ബാലൻനായരാണ് ചുമർചിത്രകലയിലെ ഗുരുനാഥൻ.1970-ൽഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധക്ക് ശേഷം ക്ഷേത്രത്തിനുള്ളിലെ ചുമർചിത്രങ്ങൾ പുനരാവിഷ്കരിക്കാൻ നേതൃത്വം നൽകിയവരിൽപ്രധാനി.1986-89 കാലഘട്ടത്തിൽ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ, എം.കെ.ശ്രീനിവാസൻ എന്നിവർക്കൊപ്പമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പുനർനിർമ്മിക്കുന്നതിൽ പങ്കാളിയായത്. നാശോന്മുഖമായ ചിത്രങ്ങൾ അടർത്തിയെടുത്ത് ചുമർപ്രതലംപോലെ തയാറാക്കിയ ബോർഡുകിൽ ഒട്ടിച്ച് സംരക്ഷണ പ്രക്രിയകൾ ചെയ്ത് ഫ്രെയിമുകളിലാക്കി സംരക്ഷിക്കുന്ന പ്രവർത്തനത്തിലും വിദഗ്ധനായിരുന്നു. 40 വർഷത്തോളം ചുമർചിത്രകലാധ്യാപകനായിരുന്നു.1969, 1974, 1978 എന്നീ വർഷങ്ങളിൽ കേരള ലളിതകല അക്കാദമി പുരസ്കാരം ലഭിച്ചു, ദേശീയ അദ്ധ്യാപക അവാർഡ്, കേന്ദ്ര സർക്കാർ സീനിയർ ഫെലോഷിപ്പ്, ജന്മാഷ്ഠമി പുരസ്കാരം, വർണകുലപതി, കലാപ്രവീൺ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.ചുമർചിത്രകലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന് 2018-ൽ രാജാരവിവർമ്മയുടെ 170-ാം ജന്മദിനത്തിൽ കിളിമാനൂർ കൊട്ടാരത്തിൽ വച്ച് പുരസ്കാരം നൽകിആദരിച്ചു.

എറണാകുളത്ത് ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ്, ഗുരുവായൂരിൽ ചിത്രഗേഹം എന്നീ കലാകേന്ദ്രങ്ങളുടെ സ്ഥാപകനാണ്. “സംരക്ഷിത ചുമർചിത്രങ്ങൾ “, “ചിത്ര ലക്ഷണ”, “ചിത്രസൂത്രം” തുടങ്ങിയവ അദ്ദേഹത്തിൻ്റെ കൃതികൾ ആണ്2018 ആഗസ്റ്റ് 6-ാം തീയതി ചുമർചിത്ര ആചാര്യൻ കെ.കെ.വാര്യർ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *