25/1/23
തിരുവനന്തപുരം :ഇത്തവണ സംസ്ഥാന ബജറ്റിൽ വിവിധ നികുതികളും ഫീസുകളും വര്‍ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. പൊതു സ്ഥിതിക്ക് ഒപ്പം കേന്ദ്ര കടുംപിടുത്തം കൂടിയായതോടെ പദ്ധതികള്‍ പണമില്ലാതെ നിലയ്ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെയാണ് നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയില്‍ ഇടം നേടുന്നത്. ഭൂമിയുടെ ന്യായ വില വര്‍ധനയില്‍ തുടങ്ങി മോട്ടോര്‍ വാഹന നികുതി ഉള്‍പ്പെടെ വിവിധ നികുതി ഇനങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഇത്തവണ ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തുന്ന വിഹിതം വെട്ടിച്ചുരുക്കി പകരം വരുമാന വര്‍ദ്ധനക്ക് നടപടികള്‍ വരും.കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരക്ക് കൂടും. ഇക്കാര്യങ്ങളിലെല്ലാം കാലോചിത പരിഷ്കരണങ്ങള്‍ ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ധനമന്ത്രി നല്‍കിയിരുന്നു.