സ്വദേശത്തും വിദേശത്തും ഡിസൈന്‍ മേഖലയില്‍ അനന്തസാധ്യതകളാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ എസ് ഐ ഡി) ആതിഥേയത്വം വഹിക്കുന്ന ”മീറ്റ് ദി ക്രിയേറ്റര്‍ 24”ദേശീയ ഡിസൈന്‍ ഫെസ്റ്റിവല്‍ ആശ്രാമം ശ്രീനാരായണഗുരു കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദൈനംദിന ജീവിതത്തിലെ സമഗ്ര മേഖലകളിലും ഡിസൈനുകള്‍ ഉള്‍പ്പെടുന്നു. കലാസാംസ്‌കാരിക മേഖലകള്‍ക്ക് പുറമെ ഭവന നിര്‍മ്മാണം, റോഡ്, പാലം, കെട്ടിടം നിര്‍മ്മാണം മുതല്‍ ആഭരണ നിര്‍മ്മാണത്തില്‍ വരെ ഡിസൈനുകള്‍ പ്രധാന പങ്കുവഹിക്കുന്നു. കാലോചിതമായ സാങ്കേതികവിദ്യകളുടെ സാധ്യതകളും ഡിസൈന്‍ വിദ്യാഭ്യാസത്തെ വളര്‍ത്തുന്നു. പഠിച്ച കാര്യങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന ഇടം കൂടിയാണിത്. അതേസമയം പരിസ്ഥിതി സൗഹൃദവും പുനചക്രമണത്തിനും സാധ്യതയുള്ള രൂപകല്പനകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും കേരളത്തിലെ തനത് മാതൃകകള്‍ അവതരിപ്പിക്കുന്ന രീതികള്‍ വികസിപ്പിക്കാന്‍ കഴിയുന്ന വേദിയായി ദേശീയ ഫെസ്റ്റ് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡിസൈന്‍ മേഖലയില്‍ മികച്ച പ്രൊഫഷനുകളെ സൃഷ്ടിക്കുമെന്നും ഇവരെ സംസ്ഥാനത്തെ വികസന പ്രക്രിയയിലും പങ്കാളികളാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ എം മുകേഷ് എം.എല്‍.എ അധ്യക്ഷനായി. വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ ഇലക്റ്റ് പ്രസിഡന്റ് ഡോ. പ്രത്യുമ്‌ന വ്യാസിനെ ആദരിച്ചു. കേരള ടൂറിസം സെക്രട്ടറി കെ ബിജു വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ എസ് ഐ ഡി പ്രിന്‍സിപ്പല്‍ ഡോ കെ മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെയ്സ് മാനേജിങ് ഡയറക്ടര്‍ സുഫിയാന്‍ അഹമ്മദ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, വാര്‍ഡ് മെമ്പര്‍ വി വിജയലക്ഷ്മി, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ബിജിന്‍ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ 19 വരെയാണ് ഫെസ്റ്റ് നടക്കുക. വിദ്യാര്‍ത്ഥികളിലും പൊതു ജനങ്ങളിലും ‘ഡിസൈന്‍ അഭിരുചി’ പ്രോത്സാഹിപ്പിക്കുക, ഡിസൈന്‍ ഒരു തൊഴില്‍ മേഖല മാത്രമല്ല, ചിന്താധാര കൂടിയാണ് എന്ന ആശയം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മീറ്റ് ദി ക്രിയേറ്റര്‍ 24 സംഘടിപ്പിക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 3309/2024)
*കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും; ധാരണാ പത്രം ഒപ്പിട്ടു*
കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി സംസ്ഥാന തീരദേശ വികസന കോര്‍പറേഷനും ട്രാന്‍സാക്ഷന്‍ അഡ്വയ്സറായി തെരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആന്‍ഡ് യങ്ങും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. ഇതു സംബന്ധിച്ച് ജനപ്രതിനിധികളുമായുള്ള ആലോചനാ യോഗം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജനപ്രതിനിധികളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുക. മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിക്കാട്ടുന്നതിനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവത്ക്കരണവും ലക്ഷ്യമിട്ടുമുള്ള സംസ്ഥാനത്തെ ആദ്യ ബൃഹത്ത് സംരംഭമാണ് യാഥാര്‍ത്ഥ്യമാകുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു. സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്‌കാരികവുമായ നിലയില്‍ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പായി പദ്ധതി മാറും. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന.
കൊല്ലത്ത് കന്റോണ്‍മെന്റ് മൈതാനിയോട് ചേര്‍ന്ന് അഞ്ച് കോടി രൂപ ചെലവില്‍ കല്ലുമാല സ്‌ക്വയര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രസന്റേഷനും നടത്തി. ഇത് ഭരണാനുമതിക്കായി സര്‍ക്കാരിന് തീരദേശവികസന കോര്‍പ്പറേഷന്‍ സമര്‍പ്പിക്കും. 10 കോടി രൂപ ചെലവില്‍ കൊല്ലം ബീച്ച് നവീകരിക്കുന്നതിനുള്ള പദ്ധതി അവതരണവും പ്രാരംഭ ചര്‍ച്ചയും ഇതോടൊപ്പം നടന്നു. കോഴിക്കോട് ബീച്ചില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആര്‍ക്കിടെക്ടുകള്‍ കൊല്ലത്തെ നവീകരണ സാധ്യതകള്‍ സംബന്ധിച്ച് അവതരണം നടത്തി. പുതിയ നിര്‍മ്മിതികളുടെ ബാഹുല്യമില്ലാതെ തന്നെ ആകര്‍ഷകമായ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതാണ് പരിഗണിക്കേണ്ടതെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പുലിമുട്ടുകളുടെ നിര്‍മ്മാണം സംബന്ധിച്ചും ചര്‍ച്ച ചെയ്തു. എം.എല്‍.എ.മാരായ എം.നൗഷാദ്, എം.മുകേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3310/2024)
*പൊതു ശുചിമുറികളുടെ ശുചിത്വ – സേവന നിലവാരം മെച്ചപ്പെടുത്തും: മന്ത്രി കെ എന്‍ ബാലഗോപാല്‍*
പൊതു ശുചിമുറികളുടെ ശുചിത്വ -സേവന ഗുണനിലവാരം മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ ട്രാവലേഴ്‌സ് ഫെസിലിറ്റേഷന്‍ കോംപ്ലക്‌സില്‍ ആധുനിക രീതിയില്‍ നവീകരിച്ച സുലഭ് കംഫര്‍ട്ട് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ യാത്രക്കാര്‍, പൊതുജനങ്ങള്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് യാത്രമധ്യേ ഉപയോഗിക്കാന്‍ വൃത്തിയുള്ള ശുചിമുറികള്‍. കേരളത്തിന്റെ 10 ശതമാനം വരുമാനവും വിനോദസഞ്ചാര മേഖലയില്‍ നിന്നുമെന്നാണ് ഗ്രോസ് സ്റ്റേറ്റ് ഡോമെസ്റ്റിക് പ്രോഡക്റ്റ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശികള്‍ കൂടാതെ തദ്ദേശ ടൂറിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ യാത്രാമധ്യേ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുക സര്‍ക്കാരിന്റെ മുന്‍ഗണന വിഷയമാണ്. ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മേഖലയിലെ പ്രധാനികളുമായി ചര്‍ച്ചകളും നടത്തി. ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനായി. കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കര്‍, സുലഭ് ഇന്റര്‍നാഷണല്‍ കണ്‍ട്രോളര്‍ അവിനാഷ് കുമാര്‍ തിവാരി, കൊട്ടാരക്കര ഡിപ്പോ എന്‍ജിനീയര്‍ എസ് ശ്രീകാന്ത്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബി അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3311/2024)
*ആയുര്‍വേദ ദിന സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു*
കൊല്ലം ജില്ലാ നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും അഭിമുഖ്യത്തില്‍ ആയുര്‍വേദ ദിനാഘോഷ സമാപന സമ്മേളനം ജയന്‍ ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. എം. മുകേഷ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അഭിലാഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. പൂജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ അനില്‍കുമാര്‍, അമൃത ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ വി രമേശ്, ശ്രീ നാരായണ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ. രഘുനാഥന്‍ നായര്‍, ഹോമിയോ ഡി എം ഒ ഡോ. സി എസ് പ്രദീപ്, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഡോ. എ. സൂരജ്, വിവിധ സംഘടന നേതാക്കളായ ഡോ. രശ്മി എസ് രാജ്, രമ്യ ദാസ്, എം എസ് ഗ്രീഷ്മ, ആര്‍ മിനി, ശ്രീജ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സി പി ലതേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി. ഇതോടനുബന്ധിച്ച് ആയുര്‍വേദ മേഖലയില്‍ നൂതന ആശയങ്ങളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സ്റ്റാര്‍ട്ടപ്പും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തിലെ വിദഗ്ധന്‍ ഡോ. ഓ വി അഭിലാഷ് സെമിനാര്‍ നയിച്ചു. നൂതന പദ്ധതികളുടെ ആശയങ്ങള്‍, റീല്‍സ് മേക്കിംഗ് മത്സരം, സംവാദം എന്നിവ സംഘടിപ്പിച്ചു. അമൃത ആയുര്‍വേദ കോളേജ് കരുനാഗപ്പള്ളി എസ് എന്‍ ആയുര്‍വേദ കോളേജ് പുത്തൂര്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3312/2024)
*ജില്ലാ കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു*
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കൊല്ലം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 2024 നടത്തിപ്പിനായിട്ടുള്ള സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വസന്ത രമേശ്, കെ.അനില്‍കുമാര്‍, ജെ.നജീബത്ത്, അനില്‍ എസ് കല്ലേലിഭാഗം, യുവജന ക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ സാം കെ ഡാനിയേല്‍, ഗേളി ഷണ്മുഖന്‍, സെല്‍വി എസ്, എ.ആശാദേവി, ജയശ്രീ വാസുദേവന്‍ പിള്ള, അംബിക കുമാരി. സി, അഡ്വ സി പി സുധീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സയൂജ.റ്റി.കെ, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അഡ്വ എസ് ഷബീര്‍ വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍, ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, ടീം കേരള അംഗങ്ങള്‍ വിവിധ യൂത്ത് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു സ്വാഗതവും സീനിയര്‍ സുപ്രണ്ട് എ.കബീര്‍ദാസ് നന്ദിയും രേഖപ്പെടുത്തി. ജില്ലാ തല കേരളോത്സവം ഡിസംബര്‍ 28,29,30 തീയതികളില്‍ കൊല്ലം ജില്ല കേന്ദ്രീകരിച്ച് നടത്തുന്നതിന് തീരുമാനിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3313/2024)
*മൃഗക്ഷേമപുരസ്‌കാരത്തിന് അപേക്ഷിക്കാം*
മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2024-25 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജനുവരി രണ്ടിനകം അപേക്ഷിക്കണം . 10,000 രൂപയാണ് പുരസ്‌കാരം .അപേക്ഷ ഫോറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.
(പി.ആര്‍.കെ നമ്പര്‍ 3314/2024)
*വാക്ക് – ഇന്‍- ഇന്റര്‍വ്യു*
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേയ്ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യ നടത്തും. യോഗ്യത: ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 50ശതമാനം മാര്‍ക്കോടുകൂടി എം.എസ്.സി (കെമിസ്ട്രി, മൈക്രോ ബയോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സ്) ബിരുദം. മുന്‍പ് ബോര്‍ഡില്‍ അപ്രന്റീസായി ട്രെയിനിംഗ് എടുത്തിട്ടുള്ളവരാകരുത്. പ്രായപരിധി 2024 ഡിസംബര്‍ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. കരാര്‍ കാലാവധി ഒരു വര്‍ഷം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ് നല്‍കും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ചാമക്കടയിലുള്ള ജില്ലാ ഓഫീസില്‍ ജനുവരി ഏഴിന് രാവിലെ 11ന് എത്തണം. വിവരങ്ങള്‍ക്ക്: kspcbkollam.hd@gmil.com, wwwkspcb.kerala.gov.in ഫോണ്‍ – 0474-2762117.
(പി.ആര്‍.കെ നമ്പര്‍ 3315/2024)
*പരിശീലനം*
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് കേക്ക്, ജാം, വിവിധ ഇനം സ്‌ക്വാഷുകള്‍ എന്നിവ നിര്‍മിക്കുന്നതിന് സംരംഭകര്‍ക്കായി നൈപുണ്ണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. ഡിസംബര്‍ 19 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / സംരംഭകര്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. 1,770 രൂപയാണ് ഫീസ്. http://kied.info/training-calender/ ല്‍ അപേക്ഷിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടാകും. ഫോണ്‍: 0484 2532890/0484 2550322, 9188922785.
(പി.ആര്‍.കെ നമ്പര്‍ 3316/2024)
*പാചകവാതക അദാലത്ത്*
ജില്ലയിലെ ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനായി ജനുവരി ഒന്നിന് വൈകിട്ട് 3.30 ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചക വാതക അദാലത്ത് നടത്തും. അദാലത്തില്‍ ഓയില്‍ കമ്പിനി പ്രതിനിധികള്‍, പാചക വാതക വിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ പരിഗണിക്കുന്നതിനായി ഡിസംബര്‍ 24 വൈകിട്ട് അഞ്ച് വരെ പരാതികള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കണം.
(പി.ആര്‍.കെ നമ്പര്‍ 3317/2024)
*പ്രസംഗ മത്സരം; യുവജനങ്ങള്‍ക്ക് പങ്കെടുക്കാം*
യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കും. കോഴിക്കോട് വെച്ചാണ് മത്സരം. ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള ബയോഡാറ്റ official.ksyc@gmail.com -ലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 വിലാസത്തിലോ ഡിസംബര്‍ 20 നകം നല്‍കണം. ഫോണ്‍, 8086987262, 0471- 2308630.
(പി.ആര്‍.കെ നമ്പര്‍ 3318/2024)
*ചുരുക്കപ്പട്ടിക*
വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ( എന്‍.സി.എ-എല്‍ സി/എഐ) ( കാറ്റഗറി നം. 058/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി.
(പി.ആര്‍.കെ നമ്പര്‍ 3319/2024)
*യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷിക്കാം*
സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ ksycyouthicon@gmail.com ലോ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിലോ ഡിസംബര്‍ 31നകം നല്‍കണം. ഫോണ്‍: 0471-2308630.
(പി.ആര്‍.കെ നമ്പര്‍ 3320/2024)
*സ്‌പോട്ട് അഡ്മിഷന്‍*
പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഡിസിഎ, മോണ്ടിസോറി, ലോജിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌മെയിന്റനന്‍സ്, ഗ്രാഫിക്ഡിസൈനിംഗ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ഫയര്‍ ആന്‍ഡ് സേഫ്റ്റി, അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍: 8547631061, 0474 2731061.
(പി.ആര്‍.കെ നമ്പര്‍ 3321/2024)
*തൊഴിലധിഷ്ഠിത കോഴ്‌സുകള്‍*
തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പന്ത്രണ്ടാം ക്ലാസ് ഫോണ്‍: 9495999688.
(പി.ആര്‍.കെ നമ്പര്‍ 3322/2024)
*പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി*
* ഡിസംബര്‍ 21 ഉച്ചയ്ക്ക് രണ്ടിന്അഷ്ടമുടിക്കായലില്‍*
സംസ്‌കാരിക പരിപാടികള്‍
2024 ഡിസംബര്‍ 18 , 19 , 20 തിയതികളില്‍ കൊല്ലം ഗടഞഠഇ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം ജലോത്സവ വേദിയില്‍
18 – 12 – 2024 ബുധന്‍
വൈകിട്ട് 05 മണിക്ക്
സാംസ്‌കാരിക സമ്മേളനം
സ്വാഗതം :
അഡ്വ.സുരേഷ് കുമാര്‍ ( ചെയര്‍മാന്‍ കള്‍ച്ചറല്‍ കമ്മിറ്റി )
അദ്ധ്യക്ഷ :
പ്രസന്ന ഏണസ്റ്റ്
( കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ )
ഉദ്ഘാടനം :
എം. നൗഷാദ് , എം എല്‍ എ
ആശംസകള്‍:
പി. സി. വിഷ്ണുനാഥ്
എം എല്‍ എ
ഡോ: സുജിത് വിജയന്‍ പിള്ള
എം എല്‍ എ
പി. കെ. ഗോപന്‍
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ദേവിദാസ്. എന്‍
ജില്ലാ കളക്ടര്‍
ജോതിഷ് കേശവന്‍
കൊല്ലം ഡി റ്റി പി സി സെക്രട്ടറി
നന്ദി
കെ. എസ്. ശിവകുമാര്‍
കണ്‍വീനര്‍ കള്‍ച്ചറല്‍ കമ്മിറ്റി
തുടര്‍ന്ന് കലാപരിപാടികള്‍
06 മണിക്ക്:
കലാവിരുന്ന്
ജില്ലാ പ്ലാനിംഗ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍
07 മണിക്ക്:
എം വി ദേവന്‍ പള്ളിമന്‍ കലാഗ്രാമം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍
രണ്ടാം ദിവസം
19/12/2024 വ്യാഴം
വൈകിട്ട് 05 : മണിക്ക്
അരങ്ങേറ്റം
കൊല്ലം എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ അവതരിപ്പിക്കുന്നു
06 മണിക്ക്
കവിയരങ്ങ്
സ്വാഗതം:
റഷീദ്
വൈസ് ചെയര്‍മാന്‍ കള്‍ച്ചറല്‍ കമ്മിറ്റി
അദ്ധ്യക്ഷന്‍:
അപ്‌സര ശശികുമാര്‍
ഉദ്ഘാടനം:
പെരുമ്പുഴ ഗോപാല കൃഷ്ണ പിള്ള
പ്രശസ്ത കവികള്‍:
ആറ്റൂര്‍ ശരത്ചന്ദ്രന്‍
കൊല്ലം ശേഖര്‍
ഉത്തരക്കുട്ടന്‍
ഡോ: സജി കരിങ്ങോല
ഗണപൂജാരി
ദേവി പ്രസാദ് ശേഖര്‍
രാമാനുജന്‍ തമ്പി
ആശ്രാമം ഓമനക്കുട്ടന്‍
മണിലാല്‍ കണ്ടച്ചിറ
വിജയന്‍ ചന്ദനമാല
നന്ദി:
കെ. ഷാജഹാന്‍ കരുനാഗപ്പള്ളി
07: മണിക്ക്
ഗാനമേള
അരങ്ങ്
ഗിന്നസ് ജേതാവ് ശ്രീ.ഡോ: ആശ്രാമം ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കുന്നു
മൂന്നാം ദിവസം
20/12/2024 വെള്ളി
വൈകിട്ട് 6 :30
തൃക്കൊടിയേറ്റ്
അവതരണം :
തിരുവന്തപുരം തനിമ
(നാട്ടു തനിമയുടെ പാട്ട് മാമാങ്കം )
നേതൃത്വം : ജൂനിയര്‍ കലഭാവന്‍ മണി വിനീത് എരമല്ലൂര്‍
കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍:
അഡ്വ. കെ പി സജിനാഥ്
കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍
റഷീദ്
കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍
ജയസാഗര്‍
എ.ഡി.ഐ.ഒ കൊല്ലം
ജി. ആര്‍. ഷാജി കള്‍ച്ചറല്‍ കമ്മിറ്റി അംഗം
ഹബീബ് കൊല്ലം
(കള്‍ച്ചറല്‍ കമ്മിറ്റി അംഗം)
കുമാര്‍. ആര്‍ കള്‍ച്ചറല്‍ കമ്മിറ്റി അംഗം
പെരുമണ്‍ ദേബാര്‍ (കള്‍ച്ചറല്‍ കമ്മിറ്റി അംഗം
സുരേഷ് പാവൂര്‍ (കള്‍ച്ചറല്‍ കമ്മിറ്റി അംഗം)
(പി.ആര്‍.കെ നമ്പര്‍ 3323/2024)
*സ്വച്ഛ് സര്‍വേക്ഷന് തയ്യാറായി ജില്ലയിലെ നഗരസഭകള്‍*
കേന്ദ്ര പാര്‍പ്പിടവും നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേകളില്‍ ഒന്നായ സ്വച്ഛ് സര്‍വേക്ഷന്‍ 2024 നു വേണ്ടി ജില്ലയിലെ കൊല്ലം കോര്‍പ്പറേഷനും ,കരുനാഗപ്പള്ളി,പുനലൂര്‍,പരവൂര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റികളും തയ്യാറായി. സ്വച്ഛ് സര്‍വേക്ഷന് മുന്നോടിയായി കൊല്ലം ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ നഗരസഭകളില്‍ പ്രീ അസ്സസ്‌മെന്റ് നടത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. നഗരസഭ പരിധികളിലെ ജലാശയങ്ങള്‍,പൊതുശൗചാലയങ്ങള്‍,പ്രോസസ്സിംഗ് പ്ലാന്റുകള്‍,സ്‌കൂളുകള്‍,ഓടകള്‍, എം സി എഫുകള്‍,ആര്‍ .ആര്‍ .എഫുകള്‍ ,ബല്‍ക് വേസ്റ്റ് ജനറേറ്റെര്‍സ് തുടങ്ങിയ ഇടങ്ങളിലെല്ലാം ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു . ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ വിപുലമായ ജനകീയ ക്യാമ്പയിനുകളാണ് നടക്കുന്നത്.നഗരസഭകളിലെ സ്‌നേഹരാമങ്ങളുടെ പരിപാലനം , പൊതു ശൗചാലയങ്ങളുടെശുചീകരണ പ്രവര്‍ത്തനങ്ങള്‍ ,ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ , ഫീഡ് ബാക്ക് സംവിധാനം ,പൊതുസ്ഥലങ്ങളിലെ ചുമരുകളില്‍ ശുചിത്വ സന്ദേശങ്ങള്‍ പെയിന്റ് ചെയ്യല്‍, ഓടകളില്‍സ്‌ക്രീന്‍ ചേംബര്‍ സ്ഥാപിക്കല്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ശുചീകരണ ഡ്രൈവുകള്‍,വേസ്റ്റ് ടു ആര്‍ട് പ്രവര്‍ത്തനങ്ങള്‍ ,സഫായി മിത്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍,പൊതു ഇടങ്ങളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍ ,ഞഞഞ സെന്ററുകള്‍ സ്ഥാപിക്കല്‍ ,സി ആന്‍ഡ് ഡി കളക്ഷന്‍ പോയിന്റ് സ്വച്ച് സര്‍വേക്ഷന്‍ 2024 മായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നഗര സഭകളില്‍ പുരോഗമിക്കുന്നു . നഗരസഭകളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ശുചിത്വം ഉറപ്പാക്കുന്നതിനും വൃത്തി നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. മാലിന്യമുക്ത നഗരങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍നടത്തി വരുന്ന ഗാര്‍ബേജ് ഫ്രീ സ്റ്റാര്‍ റേറ്റിംഗ് ക്യാമ്പയിനില്‍ ജില്ലയിലെ 5 നഗരസഭകളും ത്രീ സ്റ്റാര്‍ റേറ്റിംഗിനുള്ള യോഗ്യത നേടുകയും പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വച്ച് സര്‍വേക്ഷന്‍ 2024 ജന്‍ ആന്ദോളന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ടു
സന്നദ്ധസേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്കും ജനകീയ കൂട്ടായ്മകള്‍ക്കും കൊല്ലം ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടാവുന്നതാണ് .