ഇത്തവണ ഓണകിറ്റ് എല്ലാപേർക്കും നൽകാൻ കഴിയില്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ1 min read

24/7/23

തിരുവനന്തപുരം :ഇത്തവണ എല്ലാപേർക്കും ഓണകിറ്റ് ഉണ്ടാകില്ലെന്ന സൂചന നൽകി മന്ത്രി കെ എൻ ബാലഗോപാൽ.മഞ്ഞ കാർഡുകാർക്ക് മാത്രമായി രിക്കും ഇത്തവണ കിറ്റ് നൽകുക.

എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കുക എന്നത് മുൻപുണ്ടായിരുന്ന രീതിയല്ല. കൊവിഡിന്റെ സമയത്തും അതിനുശേഷവും നടത്തിയതുപോലെ ഓണക്കിറ്റ് വിതരണം ആരും പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഓണക്കാലം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്ന് വ്യക്തമാക്കിയ ധനമന്ത്രി ഓണത്തിന് ഇനി മൂന്നാഴ്‌ച ബാക്കിയുണ്ടെന്നും പറഞ്ഞു. കേരളത്തിന് കേന്ദ്രം നല്‍കാനുള്ള വരുമാനം പരാമര്‍ശിച്ച ധനമന്ത്രി 100 രൂപ വേണ്ടതില്‍ 70 രൂപയും സംസ്ഥാനം ഉണ്ടാക്കണമെന്ന സ്ഥിതിയാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഇത് 40 ഉം 50ഉം മതി. ബാക്കി 60ഉം 50ഉം കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന ടാക്‌സ് വിഹിതമാണ്. കേരളത്തോട് ഇത്തരത്തില്‍ അങ്ങേയറ്റം ക്രൂരമായി കേന്ദ്രം പെരുമാറുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്‌ആര്‍‌ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനാവാത്തതിന് ധനമന്ത്രി കേന്ദ്രത്തെ വിമര്‍ശിച്ചു. എണ്ണവിലക്കയറ്റം, കേന്ദ്ര നയം, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്ത അവസ്ഥ ഇവ പരാമര്‍ശിച്ചാണ് ധനമന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ജീവനക്കാര്‍ക്ക് ശമ്പളം  നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്നും കെ.എൻ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *