കറി പൗഡറുകളിലെ മായം ;പരിസ്ഥിതി സംരക്ഷണ സമിതി പ്രക്ഷോഭം സംഘടിപ്പിക്കും :കെ. എൻ. പ്രദീപ്1 min read

2/8/22

എറണാകുളം :കേരള സമൂഹത്തെ മാരക രോഗങ്ങളിലേക്ക് തള്ളിവിടുന്ന കറി പൗഡർ നിർമ്മാണ കമ്പനികൾക്കെതിരെ പരിസ്ഥിതി സംരക്ഷണ സമിതി. ഇത്തരം കമ്പനികൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, ഈ കമ്പനികളുടെ ലൈസൻസ് റദ്ദുചെയ്യുന്നതിനായി കോടതിയെ സമീപിക്കുമെന്നും പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ്‌ കെ. എൻ. പ്രദീപ്‌ പറഞ്ഞു.

വളരെ ഞെട്ടലോടെയാണ് വാർത്തകേട്ടത്. ഇത്തരം കമ്പനികൾ ജനങ്ങളുടെ ആരോഗ്യവും, സമ്പത്തും കവർനെടുത്ത് അവരെ മാരക രോഗങ്ങൾക്ക് അടിമകളാക്കുന്നു, ഇത്തരം കമ്പനി കളെ നിരോധിക്കണം, ഇത്തരം ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്ന സിനിമതാരങ്ങൾ  പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്ന മുളക്പൊടി, മഞ്ഞൾ പൊടി,തുടങ്ങിയ കറിപൗഡറുകക്കെതിരെയും,മായം ചേർത്ത വെളിച്ചെണ്ണകൾക്കെതിരെയും, ഭക്ഷ്യ ഉത്പന്നങ്ങൾക്കെതിരെയും ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഇടപെടണം. പരിശോധനകൾ കർശനമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ഓണവിപണി ലക്ഷ്യമാക്കി മാരക വിഷം ചേർത്ത കറി പൗഡറുകൾ, ഭക്ഷ്യഉത്പന്നങ്ങൾ ഇവ കേരളത്തിൽ എത്താൻ സാധ്യതയുള്ളതിനാൽ അതിർത്തികളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *