16/5/23
തിരുവനന്തപുരം :20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ അഞ്ചിന് നിര്‍വഹിക്കും
മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒറ്റ ഇന്റര്‍നെറ്റ് ശൃംഖലയില്‍ ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനം മുന്നേറുകയാണ്. വീടുകളില്‍ കണക്ഷന്‍ ലഭ്യമായിത്തുടങ്ങി. ആദ്യഘട്ടത്തില്‍ 14,000 വീടാണ് ലക്ഷ്യം. 18,700 സര്‍ക്കാര്‍ സ്ഥാപനവും ശൃംഖലയിലാകും.
ഇന്റര്‍നെറ്റ് പൗരാവകാശം
ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കെ -ഫോണ്‍ കേരളത്തില്‍ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കും. ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിച്ച് നോളജ് ഇക്കോണമിയായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമത്തിന് അടിത്തറയാകും.