9/5/23
പ്രതീക്ഷയ്ക്കൊത്ത് കെ പി സി സിയെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കെ പി സി സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ല. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ആരാണെന്ന് ടി എന്‍ പ്രതാപനോട് കെ സുധാകരന്‍ ചോദിച്ചു.
രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായുള്ള ലീഡേഴ്‌സ് മീറ്റിന് വയനാട്ടില്‍ തുടക്കമായിരിക്കുകയാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ട. സര്‍ക്കാരിനെതിരെ നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്ക് ലീഡേഴ്‌സ് മീറ്റില്‍ രൂപം നല്‍കും. യോഗത്തില്‍ കെ സുധാകരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു.
കെ പി സി സി ഭാരവാഹികള്‍, എം പിമാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഡി സി സി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. പാര്‍ലമെന്ററി കമ്മിറ്റിയുള്ളതിനാല്‍ വയനാട്ടിലെ ലീഡേഴ്‌സ് മീറ്റില്‍ വൈകിട്ടേ കെ മുരളീധരന്‍ എത്തുകയുള്ളൂ. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സുധാകരന് കത്ത് നല്‍കി.