19/1/23
തിരുവനന്തപുരം :ശശിതരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്ന് കെ. സുധാകരൻ. സ്വന്തം മണ്ഡലത്തിലെ പരിപാടികളിൽ ശ്രദ്ധ ചെലുത്താതെ പല സ്ഥലങ്ങളിലും പരിപാടികളിൽ പങ്കെടുക്കുന്നു. ഇത് പാർട്ടിയെ അറിയിക്കാതെയാണ് നടക്കുന്നത്. കണ്ണൂരിൽ നടന്ന പരിപാടിയുടെ കാര്യം പോലും തന്നെ അറിയിച്ചില്ല, കെ പി സി സി പ്രസിഡന്റ് ആയ തനിക്ക് ഇത് നാണക്കേടാണെന്നും സുധാകരൻ പറഞ്ഞു.
അതേസമയംസംസ്ഥാനത്തുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും തരൂർ മാറില്ല.ഇതിനായി സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുംകാണും.സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. താരിഖ് അന്‍വറിന്റെ കേരള പര്യടനത്തിനിടെ തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
ചില എംപിമാരുടെ പിന്തുണ ശശി തരൂരിനുണ്ട്. സ്വന്തം സംസ്ഥാനത്തെ, എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നുവെന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ നാമനിര്‍ദേശം ചെയ്യാനുള്ള സാദ്ധ്യത കുറവാണ്.