സുശീലകുമാരി കെ. ജഗതി ഗാന രചന നിർവഹിച്ച കൈലാസം എന്ന സംഗീത ആൽബം പ്രേക്ഷകരിലെത്തി. “കൈലാസം വലംവച്ചു മാതംഗി..”എന്നു തുടങ്ങുന്ന ഗാനം രശ്മി പ്രദീപ് ആണ് ഈണം നൽകി ആലപിച്ചത്.കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ മേടത്തിരുവാതിര മഹോത്സവോത്തടനുബന്ധിച്ച്
നടന്ന ചടങ്ങിൽ കാഥികനും ചലച്ചിത്ര, ടിവി നടനുമായ വഞ്ചിയൂർ പ്രവീൺകുമാറിന് ക്ഷേത്രം സെക്രട്ടറി എസ്. എസ് ബിജു സിഡി നൽകിയായിരുന്നു പ്രകാശനം ചെയ്തത്.
തിരുവാതിര പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
പ്രോഗ്രാമിംഗ് : ആൽഡ്രിൻ ആന്റണി ജോർജ്. മിക്സ്, മാസ്റ്ററിംഗ് : അമൽ മാർട്ടിൻ. സ്റ്റുഡിയോ : ഗ്രൂവ് ഗുരൂസ് മ്യൂസിക് പ്രൊഡക്ഷൻ. വാർത്താ പ്രചാരണം: റഹിം പനവൂർ.
https://youtu.be/cttkR-2ExBY?si=BXCxOzH85EZ_riA5