സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകൻ. കളം ഒരുങ്ങുന്നു.1 min read

18/2/23

ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശിയായ രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പന്തളത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.സിനി ഹൗസിൻ്റെ ബാനറിൽ നിർമ്മിച്ച കളം ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു.

2010 – മുതൽ കലാരംഗത്ത് സജീവമായ രാഗേഷ്, അഞ്ചോളം ആൽബങ്ങളും, മൂന്ന് ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിരുന്നു .മൗനം പോലെ എന്ന ആൽബത്തിന് കപ്പ ടി.വി മ്യൂസിക് അവാർഡ് ലഭിച്ചിരുന്നു. കളം നിർമ്മിക്കാൻ രാഗേഷ് സ്വന്തമായൊരു ക്യാമറ യൂണീറ്റ് വാങ്ങിയിരുന്നു. മികച്ച സാങ്കേതിക പ്രവർത്തകരെ അണിനിരത്തിയാണ് രാഗേഷ് കളം ഒരുക്കുന്നത്.വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തിൽ, അവർ പോലും അറിയാതെ കടന്നു വരുന്ന ചില ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുകയാണ് കളം എന്ന ചിത്രം.വിനോദിൻ്റെയും, ശാലിനിയുടെയും ജീവിതത്തിലേക്ക്, ഒരു ദിവസം, ഡോ.സോനു, അഞ്ജലി ദമ്പതികൾ കടന്നു വരുന്നു.തുടർന്നുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ കളം എന്ന ചിത്രത്തെ വ്യത്യസ്തമായൊരു അനുഭവമാക്കുന്നു.

വിനോദ് ആയി അങ്കിത് ജോർജ് അലക്സും ,ശാലിനിയായി, ശിക്ഷിരരിലേഷും, ഡോ.സോനുവായി സെയ്ഫുവും, അഞ്ജലിയായി അമൃതയും വേഷമിടുന്നു.സിനി ഹൗസിൻ്റെ ബാനറിൽ രാഗേഷ് കൃഷ്ണൻ കുരമ്പാല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന കളം ചിത്രീകരണം പൂർത്തിയായി.ക്യാമറ – വിശാൽ മോഹൻദാസ്, ഗാനങ്ങൾ, സംഗീതം – വിജയലക്ഷ്മി, കല -ശ്യാം കൊല്ലം, പ്രേം പന്തളം,മേക്കപ്പ് – അനൂപ് മൂവാറ്റുപുഴ, ശ്രീലാൽ പാലോളി, പ്രൊഡക്ഷൻ കൺട്രോളർ- കാർത്തിക് പന്തളം, മാനേജർ – പ്രേം പന്തളം, സ്പോട്ട് എഡിറ്റർ – ബിഞ്ചു, അസോസേറ്റ് ഡയറക്ടർ – മനീഷ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ – നിധീഷ് കൊല്ലം, അഖിൽ, സന്തോഷ് കാസർകോഡ്,

പി.ആർ.ഒ- അയ്മനം സാജൻ
അങ്കിത് ജോർജ് അലക്സ്, സെയ്ഫു, ശിക്ഷിര രിലേഷ്, അമൃത, റെജി പുനലൂർ, ഷിജോ, കല, രഞ്ജിത് കുളനട എന്നിവരോടൊപ്പം മറ്റ്പുതുമുഖങ്ങളും വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *