കളം@24 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രമുഖ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച പന്തളം സ്വദേശിയായ, രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഉടൻ റിലീസ് ചെയ്യും.
സിനി ഹൗസിൻ്റെ ബാനറിൽ നിർമ്മിച്ച കളം@24 ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു.
വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തിൽ, അവർ പോലും അറിയാതെ കടന്നു വരുന്ന ചില ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുകയാണ് കളം @24എന്ന ചിത്രം.വിനോദിൻ്റെയും, ശാലിനിയുടെയും ജീവിതത്തിലേക്ക്, ഒരു ദിവസം, ഡോ.സോനു, അഞ്ജലി ദമ്പതികൾ കടന്നു വരുന്നു.തുടർന്നുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ കളം @24 എന്ന ചിത്രത്തെ വ്യത്യസ്തമായൊരു അനുഭവമാക്കുന്നു.
വിനോദ് ആയി അങ്കിത് ജോർജ് അലക്സും ,ശാലിനിയായി, ശിശിര രിലേഷ്, ഡോ.സോനുവായി സെയ്ഫുവും, അഞ്ജലിയായി അമൃതയും വേഷമിടുന്നു.
സിനി ഹൗസിൻ്റെ ബാനറിൽ സിഎംകെ നിർമ്മിക്കുന്ന കളം @24 എന്ന ചിത്രം രാഗേഷ് കൃഷ്ണൻ കുരമ്പാല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – വിശാൽ മോഹൻദാസ്, ഗാനങ്ങൾ, സംഗീതം – വിജയലക്ഷ്മി, കല -ശ്യാം കൊല്ലം, പ്രേം പന്തളം,മേക്കപ്പ് – അനൂപ് മൂവാറ്റുപുഴ, ശ്രീലാൽ പാലോളി, പ്രൊഡക്ഷൻ കൺട്രോളർ- കാർത്തിക് പന്തളം, മാനേജർ – പ്രേം പന്തളം, സ്പോട്ട് എഡിറ്റർ – ബിഞ്ചു, അസോസേറ്റ് ഡയറക്ടർ – മനീഷ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ – നിതീഷ് ശിവൻ അഞ്ചൽ,അഖിൽ, സന്തോഷ് കാസർകോഡ്, പി.ആർ.ഒ- അയ്മനം സാജൻ അങ്കിത് ജോർജ് അലക്സ്, സെയ്ഫു, ശിശിര റിലേഷ്, അമൃത, റെജി പുനലൂർ, സിജോ തെരുവപ്പുഴ, കല, രഞ്ജിത് കുളനട എന്നിവരോടൊപ്പം മറ്റ്പുതുമുഖങ്ങളും വേഷമിടുന്നു.