കളമശ്ശേരി :കളമശ്ശേരി സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു.6പേരുടെ നില ഗുരുതരമെന്ന് മന്ത്രി വീണാജോർജ്.
കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബെന്ന് പോലീസ്. സ്ഫോടന സ്ഥലത്ത് നിന്നും IED അവഷിഷ്ടങ്ങൾ ലഭിച്ചു.
തീവ്രവാദികള്‍ പൊതുവെ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണിത്. ഇതിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ആക്രമണം ആസൂത്രിതമാണെന്നാണ് സംശയമുയരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
സ്ഫോടനമുണ്ടായ സാമ്ര കണ്വെന്ഷന് സെന്റര്‍ ഹാളും സമീപ സ്ഥലങ്ങളും പോലീസ് സീല്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.
സ്ഫോടനം ഭീകരാക്രമണമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായതിനാലാണ് ഇത്. ഇത്തരമൊരു വേദി ആക്രമണത്തിന് തിരഞ്ഞെടുത്തതില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്നും പോലീസ് സംശയിക്കുന്നു.
എന്താണ് ഐഇഡി ബോംബ്?
റിമോര്‍ട്ട് കണ്ട്രോളറോ, ടൈമറോ ഉപയോഗിച്ച് സ്ഫോടനം നടത്താവുന്ന നാടൻ ബോംബുകളാണ് ഐഇഡി ((ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) എന്നറിയപ്പെടുന്നത്. ചെറുകിട തീവ്രവാദ സംഘടനകളും അക്രമി സംഘങ്ങളും ഉപയോഗിക്കുന്ന ശക്തി കുറഞ്ഞ സ്ഫോടക വസ്തുക്കളാണ് ഇവ. അമോണിയം നൈട്രേറ്റ് പോലുള്ള എളുപ്പം ലഭ്യമാകുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് തദ്ദേശീയമായിട്ടാണ് ഇത്തരം സ്ഫോടക വസ്തുക്കളുണ്ടാക്കുന്നത്. മുറിവേല്‍പ്പിക്കാന്‍ കഴിയുന്ന കുപ്പിച്ചില്ലു പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇതിന്റെ ശേഷി കൂട്ടാന്‍ കഴിയും.
സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ യഹോവ സാക്ഷികളുടെ ആരാധനാലയങ്ങളിലും പോലീസ് പരിശോധന നടത്തി. കുന്നുകുഴി, കഴക്കൂട്ടം, വലിയതുറ എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലാണ് പരിശോധന നടത്തിയത്.