തിരുവനന്തപുരം :പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായികമേള ‘കളിക്കളം -2024 ന് കൊടിയിറങ്ങി. മൂന്നുദിവസങ്ങളില്‍ 96 ഇവന്റുകളിലായി 1400 കുട്ടികളാണ് കളിക്കളത്തില്‍ പങ്കെടുത്തത്.
യു പി കിഡീസ് ഗേൾസ് വിഭാഗം ലോങ്ങ് ജംമ്പിൽ കണിയാമ്പറ്റ എം ആർ എസ് സ്കൂളിലെ വേദികയും സബ് ജൂനിയർ ബോയ്സ് വിഭാഗം 400 മീറ്റിൽ കരിന്തളം ഏകലേവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ അർജുൻ കെയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ ഗേൾസ് വിഭാഗം 4×100 മീറ്റർ റിലേയിൽ കാസർഗോഡ് ടീമും സബ് ജൂനിയർ ഗേൾസ് വിഭാഗം ഹൈ ജംമ്പിൽ കരിന്തളം ഏകലേവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ കീർത്തന വി എസ് , സബ് ജൂനിയർ ഗേൾസ് 4×100 മീറ്റർ റിലേയിൽ വയനാട് ടീമും, ജൂനിയർ ബോയ്സ് വിഭാഗം 400മീറ്റിൽ കണ്ണൂർ ഗവണ്മെന്റ് മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ സൂര്യജിത്ത് എ വി, ജൂനിയർ ബോയ്സ് വിഭാഗം 4×100 മീറ്റർ റിലേയിൽ തിരുവനന്തപുരം ടീമും, ജൂനിയർ ഗേൾസ് വിഭാഗം 400 മീറ്ററിൽ കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ രാധിക എ. ജി, ജൂനിയർ ഗേൾസ് വിഭാഗം ജാവലിൻ ത്രോയിൽ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ് മാനന്തവാടിയിലെ രഞ്ജിത കെ ആർ, ജൂനിയർ ഗേൾസ് വിഭാഗം 4×100 മീറ്റർ റിലേയിൽ കാസർഗോഡ് ടീമും ഒന്നാം സ്ഥാനം നേടി.
ഓൾ കാറ്റഗറി ബോയ്സ് ആൻഡ് ഗേൾസ് വിഭാഗത്തിൽ 50 ഫ്രീ സ്റ്റൈലിൽ കണ്ണൂർ ഗവണ്മെന്റ്റെ സിഡെൻഷ്യൽ
സ്കൂളിലെ രാഗേഷ് എ സി, സീനിയർ ബോയ്സ് വിഭാഗം 4×100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിൽ കണ്ണൂർ ടീം, സീനിയർ ബോയ്സ് വിഭാഗം 400 മീറ്ററിൽ നല്ലൂർനാട് ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് സ്കൂളിൽ
ജിതിൻ റ്റി. ബി, സീനിയർ ബോയ്സ് വിഭാഗം ഹൈ ജംബിൽ കുളത്തുപ്പുഴ ഗവണ്മെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ആദർശ് എസ്, സീനിയർ ബോയ്സ് വിഭാഗം ഷോട്ട് പുട്ടിൽ (5 കെ ജി) നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂളിൽ അനൂപ് ബി, സീനിയർ ബോയ്സ് വിഭാഗം ജാവലിങ് ത്രോയിൽ വടശേരിക്കര മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ സുധീഷ് എ, ഓൾ കാറ്റഗറി ബോയ്സ് ആൻഡ് ഗേൾസ് വിഭാഗം 50 ഫ്രീ സ്റ്റൈലിൽ കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ
അപർണ എസ് എസ്, സീനിയർ ഗേൾസ് വിഭാഗം 400 മീറ്റിൽ കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അനശ്വര എം. സി, സീനിയർ ഗേൾസ് വിഭാഗം ഹൈ ജംമ്പിൽ കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അനന്യ എ എസ് എന്നിവരാണ് സ്വർണ്ണ മെഡലുകൾ നേടിയത്.
കൂടാതെ ജൂനിയർ ബോയ്സ് വിഭാഗം 800 മീറ്ററിൽ നല്ലൂർനാട് ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് സ്കൂളിലെ ജിതിൻ ഇ ആർ, ജൂനിയർ ബോയ്സ് വിഭാഗം ഡിസ്കസ് ത്രോയിൽ കണ്ണൂർ ഗവണ്മെന്റ് മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ വിജിത്ത് കെ ബി, ജൂനിയർ ഗേൾസ് വിഭാഗം 800 മീറ്ററിൽ കണിയാമ്പറ്റ
മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അഭിഷ ബാബു, ജൂനിയർ ഗേൾസ് വിഭാഗം ട്രിപ്പിൾ ജംമ്പിൽ അട്ടപ്പാടി
മോഡൽ റെസിഡെൻഷ്യൽ സ്കൂളിലെ സംഗീത എസ്, ജൂനിയർ ഗേൾസ് വിഭാഗം ഡിസ്കസ് ത്രോ യിൽ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ് മാനന്തവാടിയിലെ രജിത കെ ആർ, സീനിയർ ബോയ്സ് വിഭാഗം 800 മീറ്ററിൽ നല്ലൂർനാട് ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് സ്കൂളിലെ അബിൻ. എം, സീനിയർ ബോയ്സ് വിഭാഗം ട്രിപ്പിൾ ജംമ്പിൽ നല്ലൂർനാട് ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് സ്കൂളിലെ തനീഷ് സി കെ, സീനിയർ ബോയ്സ് ഡിസ്കസ് ത്രോ യിൽ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ് മുവാറ്റുപുഴയിലെ ശ്രീഹരി വിശ്വനാഥൻ, സീനിയർ ഗേൾസ് വിഭാഗം 800 മീറ്ററിൽ കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അത്രിഷ പി എം, സീനിയർ ഗേൾസ് വിഭാഗം ട്രിപ്പിൾ ജംമ്പിൽ കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അനശ്വര എം സി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.