പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര പിന്നണി ഗാന രചയിതാവുമായ ശ്രീ ദീപു RS ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ച ഭക്തി ഗാന ആൽബം “കാളീ പൂജ” മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ Dr മുഞ്ഞിനാട് പദ്മകുമാർ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അരുൺ കുമാർ ന് നൽകി പ്രകാശനം നിർവഹിച്ചു.ചലച്ചിത്ര സംഗീത സംവിധായകൻ ഷാൻ കൊല്ലമാണ് സംഗീതം നൽകിയിരിക്കുന്നത് ഗാനം ആലപിച്ചത് പിന്നണി ഗായകൻ ശ്രീ എംജെ രാജ്മോഹനാണ്. ദീപു ചടയമംഗലം എന്ന യൂട്യൂബ് ചാനലിൽ ഗാനം റിലീസ് ചെയ്തു.
ഐരക്കുഴി പീഠിക ഭഗവതി ക്ഷേത്രം സെക്രട്ടറി ശ്രീ ബിജു അധ്യക്ഷനായിരുന്നു.ക്ഷേത്രം സെക്രട്ടറി ശ്രീ അരുൺ കുമാർ സ്വാഗതം ആശംസിച്ചു.പയ്യന്നൂർ മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി പി ഭാസ്കര പൊതുവാൾ മാഷ് ആശംസാ സന്ദേശം നൽകി.
https://youtu.be/2ugPvdOzxO4?si=z1mcAXHbRvQCH_pd
ആൽബം നിർമാതാവ് സന്ധ്യ,സംവിധായകൻ ദീപു RS,സംഗീത സംവിധായകൻ ഷാൻ കൊല്ലം, ഗായകൻ ശ്രീ രാജ്മോഹൻ കൊല്ലം,
Dr.മുഞ്ഞിനാട് പദ്മകുമാർ എന്നിവരെ ക്ഷേത്രം ട്രസ്റ്റ് മൊമെന്റോ നൽകി ആദരിച്ചു.ക്ഷേത്രം ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ശ്രീ മനു നന്ദി രേഖപ്പെടുത്തി