വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ1 min read

 

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ് തിരുവാതിരയിൽ എസ്.രവീന്ദ്ര (81) നെയാണ് മക്കളും മരുമക്കളും ചേർന്ന് മനോരോഗിയാക്കാൻ ശ്രമിക്കുന്നതായി പരാതിയുയർന്നത് . എന്നാൽ പരാതി വ്യാജമെന്നും ബാങ്കിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള പണം തട്ടിയെടുക്കുന്നതിനായി രണ്ട് അനന്തിരവൻമാർ ഒപ്പം കൂടി നടത്തുന്ന വ്യാജ പ്രചരണം മാത്രമാണിതെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മരുമക്കളായ ഷാജിയും, അജയകുമാറും, ഭാര്യാ സഹോദരനും മുൻ കരവാരം പഞ്ചായത്ത്‌ പ്രസിഡന്റുമായ സുഭാഷും ചേർന്ന് കഴിഞ്ഞ ദിവസം കല്ലമ്പലം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രണ്ടാഴ്ച മുൻപ് രവീന്ദ്രനും അനന്തിരവൻമാരും വാർത്താ സമ്മേളനം നടത്തിയിരുന്നു.തുടർന്നാണ്‌ ബന്ധുക്കൾ കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ നിചസ്ഥിതി വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *