11/4/23
സിനിമാ സംവിധായകൻ എം.ജി.ദിലീപ് വിഷുവിന് പ്രേക്ഷകർക്കായി കാഴ്ച വെക്കുന്ന ചെറു സിനിമയാണ് കണികാണും നേരം. വിഷുവിൻ്റെ എല്ലാ വിശേഷങ്ങളും അവതരിപ്പിക്കുന്ന കണികാണും നേരം ഫോർ ഫ്രെണ്ട്സ് മൂവി മേക്കഴ്സിനു വേണ്ടി മിനിമോൾ ജി,ലാൽ കുമാർ എന്നിവർ നിർമ്മിക്കുന്നു.
തറവാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുത്തശ്ശിയുടെ മനോവിചാരങ്ങളിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്. വിഷു ദിവസം ഗുരുവായൂരപ്പൻ മുത്തശ്ശിക്ക് തുണയായി എത്തുന്നു.വിദേശത്തുള്ള മക്കളോടൊപ്പം അവർ വിഷു ആഘോഷിക്കുന്നു. വിഷുവിൻ്റെ എല്ലാ സൗഭാഗ്യങ്ങളും അവർക്ക് തിരിച്ചുകിട്ടുന്നു.
ഫോർ ഫ്രെണ്ട്സ് മൂവി മേക്കേഴ്സിനു വേണ്ടി മിനിമോൾ ജി,ലാൽ കുമാർ എന്നിവർ നിർമ്മിക്കുന്ന കണികാണും നേരം എം.ജി ദിലീപ് രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – പ്രതീഷ് വീഡിയോ പാർക്ക്, ഗാനങ്ങൾ – സുരേഷ് കൃഷ്ണകൃപ, സംഗീതം – സജികുമാർ, ആർട്ട് – ലാൽ വിശ്വം, മേക്കപ്പ് – ധർമ്മൻ പാമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ- ഉണ്ണികൃഷ്ണൻ പടിപ്പുരയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വേണുഗോപാൽ കരുമാടി, മാനേജർ -രാജൻ ടി.വി.എം, പി.ആർ.ഒ- അയ്മനം സാജൻ
ബിന്ദു രാമകൃഷ്ണൻ, കോട്ടയം പുരുഷൻ, പരമേശ്വര കുറുപ്പ് ,രാജൻ വിജയൻ ,ലാൽ കുമാർ, വേണു നൈമിഷിക, സതികുമാർ ,ടാനിയ, നിമിഷ, വിപിൻ, അശോകൻ, മാസ്റ്റർ നവനീത്, മാസ്റ്റർ ദേവാനന്ദ് എന്നിവർ അഭിനയിക്കുന്നു. വിഷുവിന് പ്രമുഖ ചാനലിൽ കണികാണും നേരം ടെലികാസ്റ്റ് ചെയ്യും.