തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാഞ്ഞിരംകുളം ചാവടിയിൽ പ്രവർത്തിക്കുന്ന കാഞ്ഞിരംകുളം ഗവ ഐടിഐയിൽ പ്ലംമ്പർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. 80% പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്കും 10% പട്ടികവർഗ്ഗ വിഭാഗത്തിനും 10% മറ്റു വിഭാഗങ്ങൾക്കു മായി സംവരണം ചെയ്തിരിക്കുന്നു. ഓൺലൈൻ ആയി അപേക്ഷിക്കാൻ ഉള്ള ലിങ്ക് htts://scdditiadmission.kerala.gov.in ആണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/07/2024. കൂടുതൽ വിവരങ്ങൾക്ക് 9605235311,9037914115,0471-2995364,9496367624 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക