4/11/22
കണ്ണൂർ :കാറിൽ ചാരിനിന്ന കുഞ്ഞിനെ ചവിട്ടി തെറുപിച്ച ക്രൂരൻ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ.പൊന്ന്യംപാലം സ്വദേശി ശിഹ്‌ഷാദ് ആണ് പിടിയിലായത്.
രാജസ്ഥാനി കുടുംബത്തിലെ ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്ന 10മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്ത വാർത്ത ഏഷ്യാനെറ്റ് ന്യുസ് പുറത്തുവിട്ടിരുന്നു. തുടർന്ന് സ്വയം കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവം വിവാദമായതോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ചവിട്ടേറ്റ ഗണേഷിന്‍റെ നടുവിന് സാരമായി പരിക്കേറ്റു.