കണ്ണൂർ വിസി നിയമനം: സുപ്രീംകോടതി വാദം കഴിഞ്ഞു ;കേസ് വിധി പറയാനായി മാറ്റി1 min read

 

ന്യുഡൽഹി :കണ്ണൂർ വി സി  ഡോ:ഗോപിനാഥ് രവീന്ദ്രന് വിസി യായി പുനർ നിയമനം നൽകിയ നടപടി ശരിവെച്ച കേരള ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ ഇന്ന് വാദംകഴിഞ്ഞു.

പുനർ നിയമനമായതുകൊണ്ട് സർവകലാശാല നിയമത്തിലെ പ്രായ പരിധി ബാധകമല്ല എന്നാണ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. കെ. വേണുഗോപാൽ വാദിച്ചത്. എന്നാൽ ഉത്തരവ് ചോദ്യം ചെയ്ത് ഹർജ്ജി ഫയൽ ചെയ്ത യൂണിവേഴ്സിറ്റി സെന റ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോ ത്തിനും, അക്കാദമിക് കൗൺസിൽ അംഗം ഡോ: ഷിനോ പി ജോസിനും വേണ്ടി ഹാജരായ അഭിഭാഷകനായ റിട്ട: ജസ്റ്റിസ് ശേഷാദ്രി നായിഡു ഗവർണറു ടെയും യൂണിവേഴ്സിറ്റിയുടെയും നിലപാടിനെ ചോദ്യം ചെയ്തു. 60 വയസ്സ് കഴിഞ്ഞവരെ എങ്ങനെ നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് D. Y. ചന്ദ്രചൂഡ് വാദത്തിനിടെ നിരീക്ഷിച്ചു.  കേസ് വിധി പറയുവാനായിമാറ്റി.

സർക്കാരിൻറെ
പുനർനിയമന ശുപാർശ ഗവർണർ അംഗീകരിച്ചു വെങ്കിലും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് താൻ തെറ്റായ നടപടി സ്വീകരിച്ചതെന്ന പ്രസ്താവനയുമായി ഗവർണർ പിന്നീട് പരസ്യമായി രംഗത്ത് വന്നതോടെ ഗവർണറും മുഖ്യമന്ത്രിയുമായുള്ള പോരിന് തുടക്കം കുറിക്കുകയായിരുന്നു.വിസി യുടെ പുനർ നിയമനത്തിനോടൊപ്പം വിസി നടത്തിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊ ഫസർ നിയമനം ആക്ഷേപങ്ങളെ തുടർന്ന് ഗവർണർ സ്റ്റേ ചെയ്തതും ഏറെ വി വാദമായി.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വിസി യുടെ പുനർനിയമനം, പ്രിയ വർഗീസിന്റെ നിയമനം എന്നിവയിലെ ക്രമക്കേടുകൾ ഉന്നയിച്ചതും നിയമപരമായിനേരിടുവാൻ മുൻകൈയെടുത്തതും.

 

Leave a Reply

Your email address will not be published. Required fields are marked *