21/1/23
തിരുവനന്തപുരം :കരമന കളിയിക്കാവിള ദേശീയ പാതയിൽ രാവിലെ ഉണ്ടായ വാഹനാപകടത്തിൽ റിട്ട അധ്യാപിക മരിച്ചു. പുന്നമൂട് സ്കൂളിലെ മുൻ അധ്യാപിക ലില്ലി യാണ് മരിച്ചത്. ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 10.30ഓടെ കരമന പാലത്തിനു സമീപം കെ എസ് ആർ ടി സി നാഗർകോവിൽ ഫാസ്റ്റ് ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.ഇടിയോടെ ബസിന്റെ പിൻഭാഗത്തെ ടയർ ലില്ലിയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ചു തന്നെ ലില്ലി മരിച്ചു. ബാഗുമായി ബസിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവച്ചു. അപകടം നടന്ന് 15മിനിറ്റുകൾക്ക് ശേഷം പോലീസ് സ്ഥലത്ത് എത്തുകയും 108 ആംബുലൻസ് വിളിച്ച് പരികേറ്റ രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.