50 ലക്ഷം മുടക്കി നവീകരിച്ച കുളവും റോഡും മാലിന്യ നിക്ഷേപത്തിനായി മാറ്റുന്നുവെന്നാക്ഷേപം1 min read

ശ്രീകാര്യം .. കരിയം ഗീതാഞ്ജലി ലെയിനിനും ശാന്തിനഗർ കരുമ്പുകോണം റോഡിനും മദ്ധ്യേ 2015-16 ൽ MA വാഹീദ് MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം മുടക്കി നവീകരിച്ച പറക്കോട്ടുകുളക്കുഴിച്ച് ഉറകൾ സ്ഥാപിക്കുകയും അതിന് മുകളിൽ roof ഇട്ട് ഉള്ളൂർ മേഖലയിലെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഇടവക്കോട് വാർഡ് കൗൻസിലറുടെ ഒത്താശയോടെ നീക്കം നടക്കുന്നതായി ആക്ഷേപം.രഹസ്യമായി ഈ റോഡ് കഴിച്ച് ഉറകൾ സ്ഥാപിച്ചു കഴിഞ്ഞു. പരിസരത്തെ വീട്ടുകാർക്ക് ഈ റോഡിലിറങ്ങാൻ കഴിയാത്ത വിധം വെട്ടിക്കുഴിച്ചിട്ടിരിക്കയാണ്. പരിസരവാസികളോടോ നാട്ടുകാരോടോറസിഡൻ്റ്സ് അസോസിയേഷനോടോ ആലോചിക്കാതെയാണ് പണിയാരംഭിച്ചത്.ഇതിൽ പ്രതിക്ഷേധിച്ച് അസോസിയേഷൻ ധർണ്ണ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കളം മലിനമാവുകയും പരിസരത്തെ നിരവധി കിണറുകളും മലിനമാകും. പരിസരത്തെ പല കളങ്ങളും നവീകരിച്ചിട്ടുണ്ട്. ജനസാന്ദ്രതയില്ലാത്ത ഇവിടങ്ങളിൽ പുറമ്പോക്ക് ഭൂമിയുമുണ്ട്. അതല്ലാം ഒഴിവാക്കി പറക്കോട്ടുകുളത്തിന് ടെ പരിസരം തന്നെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി അവർ ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *