തിരുവനന്തപുരം :ജില്ലയിൽ സുരക്ഷിതമായ കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്നതിനായി ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഒരുക്കിയ സൗകര്യങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവല്ലം ക്ഷേത്രത്തിൽ ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി. ജില്ലയിലെ മറ്റ് ഇടങ്ങളിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി. മേയർ ആര്യ രാജേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്ത്, ജില്ലാ കളക്ടർ അനു കുമാരി, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ഡി സി പി നിധിൻ രാജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.