13/5/23
ബാംഗ്ളൂർ :തകർപ്പൻ വിജയം നേടിയ കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. മുതിർന്ന നേതാവ് സിദ്ധരാമയ്യക്ക് തന്നെ മുഖ്യമന്ത്രി യാകുമെന്നാണ് ലഭിക്കുന്ന സൂചന.
കർണാടക കോൺഗ്രസിന്റെ മുഖമായ ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന സൂചന ലഭിച്ചിരുനെങ്കിലും അദ്ദേഹത്തെ ഉപ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രണ്ട് ഉപ മുഖ്യമന്ത്രിമാർ ഉണ്ടായാൽ എം ബി പാട്ടിലിനും സാധ്യത ഉണ്ടാകും.
അതേസമയം മികച്ച വിജയം നേടിയ കോൺഗ്രസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കർണാടക വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് രാഹുൽഗാന്ധി പറഞ്ഞു.