തിരുവനന്തപുരം :കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലയിൽ ജൂൺ 14 മുതൽ 29 വരെ വിവിധയിടങ്ങളിലായി വില്ലേജ് സിറ്റിങ്ങുകൾ നടത്തുന്നു. വില്ലേജ് സിറ്റിങ്ങിൽ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതുതായി അംഗത്വം എടുക്കുന്നതിനും അംഗങ്ങൾക്ക് അംശദായം അടയ്ക്കാനും അവസരം ഉണ്ടാകും. അംഗത്വം എടുക്കുന്നവർക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രേഖകളിൽ മേൽവിലാസം വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തി പുതുതായി അംഗത്വം എടുക്കാം. അംശദായം അടയ്ക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0471 2729175, 8075649049 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. സിറ്റിംഗ് നടക്കുന്ന വില്ലേജുകളും തീയതിയും:
ജൂൺ 14- ചെറുവയ്ക്കൽ, പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, അയിരൂപ്പാറ (ഞാണ്ടൂർക്കോണം കമ്മ്യൂണിറ്റി ഹാൾ)
ജൂൺ 18- ആറ്റിപ്ര, കഴക്കൂട്ടം, മേനംകുളം (ശ്രീനാരായണ ഗ്രന്ഥശാല കുളത്തൂർ)
ജൂൺ 20- മേൽതോന്നയ്ക്കൽ, കീഴ്തോന്നയ്ക്കൽ, അണ്ടൂർക്കോണം (പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഹാൾ)
ജൂൺ 22- വെയിലൂർ, പള്ളിപ്പുറം, കഠിനംകുളം, (മംഗലപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാൾ)
ജൂൺ 25- വെമ്പായം, തേക്കട, വട്ടപ്പാറ (വെമ്പായം ഗ്രാമപഞ്ചായത്ത് ഹോൾ)
ജൂൺ 27- ആനാട്, നെടുമങ്ങാട്, വട്ടപ്പാറ മുനിസിപ്പാലിറ്റി ഹോൾ നെടുമങ്ങാട്)
ജൂൺ 29 വീരണകാവ്, മണ്ണൂർക്കര, പെരുകുളം, കുളത്തുമ്മൽ (കാട്ടാക്കട ഗ്രാമപഞ്ചായത്ത് ഹാൾ)