കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്1 min read

 

തിരുവനന്തപുരം :കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ജൂലായ് ആറ് മുതൽ 27 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.

ജൂലായ് ആറ് -കരകുളം വില്ലേജ് -ബാങ്ക് ഓഡിറ്റോറിയം, കരകുളം
ജൂലായ് ഒൻപത് -പാലേട്, കുറുപുഴ വില്ലേജുകൾ-നന്ദിയോട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാൾ
ജൂലായ് 11 -പെരിങ്ങമല,തെന്നൂർ വില്ലേജുകൾ- പെരിങ്ങമല ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാൾ
ജൂലായ് 17 -പുല്ലമ്പാറ വില്ലേജ് -പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാൾ
ജൂലായ് 19 -പാങ്ങോട് -പാങ്ങോട് ഗ്രാമപഞ്ചായത്ത് ഹാൾ
ജൂലായ് 23 -വിതുര, തൊളിക്കോട് വില്ലേജുകൾ- വിതുര ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാൾ
ജൂലായ് 25 -നേമം -ദർശന ഓഡിറ്റോറിയം പാപ്പനംകോട്
ജൂലായ് 27 -വാമനപുരം, നെല്ലനാട് വില്ലേജുകൾ- വെഞ്ഞാറമൂട് സഹകരണസംഘം ഓഡിറ്റോറിയം

പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ് , 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങിൽ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2729175, 8075649049.

Leave a Reply

Your email address will not be published. Required fields are marked *