കൊച്ചി :മരുന്ന് നൽകിയതിൽ 9.5കോടി രൂപയുടെ കുടിശിക സർക്കാർ നൽകാനുണ്ടെന്ന് കാണിച്ച് സൺ ഫാർമ കമ്പനി ഹൈക്കോടതിയിൽ.
സർക്കാർ വിശ്വാസവഞ്ചന കാണിച്ചെന്നും, പാവപ്പെട്ട രോഗികളാണ് കാരുണ്യയെ ആശ്രമിക്കുന്നതെന്നതിനാലാണ് മരുന്ന് വിതരണം നിർത്താത്തതെന്നും കമ്പനി ഹർജിയില്‍ പറയുന്നു.
സംസ്ഥാനത്തെ 52 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികള്‍ക്കുള്ള 35% ജീവൻ രക്ഷ മരുന്നുകള്‍ വിതരണം ചെയ്യുന്നത് സണ്‍ ഫാർമ എന്ന കമ്പനിയാണ് . ആരോഗ്യവകുപ്പിന് നല്‍കുന്ന മരുന്നുകളുടെ ബില്‍ 45 ദിവസത്തിനു ശേഷമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറുമാസമായി മരുന്നുകള്‍ക്ക് പണം നല്‍കുന്നില്ല. ഒൻപതരക്കോടി രൂപ ഇതുവരെ കമ്പനിക്ക്കുടിശ്ശികയുണ്ട്. പണം അനുവദിക്കാൻ നിരവധി വട്ടം ആരോഗ്യ വകുപ്പിനും മെഡിക്കല്‍ സർവീസസ് കോർപ്പറേഷനും കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് ഹർജിയില്‍ പറയുന്നു.