തിരുവനന്തപുരം :കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്കതല അദാലത്തിന് നാളെ തുടക്കമാകുന്നു. രാവിലെ 9ന് സംസ്ഥാനതല ഉദ്ഘാടനം ഗവൺമെന്റ് വിമെൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് തിരുവനന്തപുരം താലൂക്ക് അദാലത്ത് നടക്കും. അദാലത്തിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവർ നേതൃത്വം നൽകും.
ഡിസംബർ 17 വരെയാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്.
ഡിസംബർ 10-നെയ്യാറ്റിൻകര താലൂക്ക് – നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയം
ഡിസംബർ 12-നെടുമങ്ങാട് താലൂക്ക് – നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ
ഡിസംബർ 13-ചിറയിൻകീഴ് താലൂക്ക് -ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്റർ
ഡിസംബർ 16-വർക്കല താലൂക്ക് -വർക്കല എസ്.എൻ കോളേജ്
ഡിസംബർ 17-കാട്ടാക്കട താലൂക്ക്-കാട്ടാക്കട ക്രിസ്ത്യൻ കോളേജ്
തിരുവനന്തപുരം ജില്ലയിൽ ഞായർ (ഡിസംബർ 08, വൈകിട്ട് നാല് മണി വരെ) വരെ ലഭിച്ചത് 3,902 അപേക്ഷകളാണ്.
തിരുവനന്തപുരം താലൂക്ക് – 1105
നെയ്യാറ്റിൻകര താലൂക്ക് – 652
നെടുമങ്ങാട് താലൂക്ക് – 1072
ചിറയിൻകീഴ് താലൂക്ക് – 324
വർക്കല താലൂക്ക് – 433
കാട്ടാക്കട താലൂക്ക് – 316