തിരുവനന്തപുരം :പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 455 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 247 അപേക്ഷകൾ തീർപ്പാക്കി. 136 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. പുതിയതായി 541 അപേക്ഷകളാണ് അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ നേരിട്ട് ലഭിച്ചത്.
*
വർക്കല താലൂക്ക് അദാലത്ത് തിങ്കളാഴ്ച (ഡിസംബർ 16) വർക്കല എസ്. എൻ കോളേജിൽ നടക്കും. വർക്കല താലൂക്കിൽ വെള്ളിയാഴ്ച (ഡിസംബർ 13 ,വൈകിട്ട് നാല് മണി വരെ) വരെ 516 അപേക്ഷകളാണ് ലഭിച്ചത്.