തിരുവനന്തപുരം :കരുവന്നൂര്‍ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
സിപിഎമ്മിന്റെ തൃശ്ശൂരില്‍ ആസ്ഥിവകകള്‍, അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവയെല്ലാം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടക്കുന്നത്.കരുവന്നൂര്‍ ബാങ്കില്‍നിന്ന് ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന പരിശോധനയുടെ ഭാഗമായിട്ടാണു നിര്‍ദേശം. കരുവന്നൂര്‍ ബാങ്കില്‍ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.രഹസ്യ അക്കൗണ്ടുകള്‍ ജില്ലാ സെക്രട്ടറിയായ എം.എം വര്‍ഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി ആരോപിച്ചിരുന്നു.