തിരുവനന്തപുരം :രാത്രിയിൽ ക്യാമ്പസ് റോഡിലൂടെ നടന്നുപോയ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാർഥിനിയെ കടന്നു പിടിച്ചതായ കഴക്കൂട്ടം പോലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് വിസി ഡോ:
മോഹൻ കുന്നുമ്മേൽ ക്യാമ്പസ് ഉദ്യോഗസ്ഥരുടെയും, വിദ്യർത്ഥി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് ക്യാമ്പസിൽ സുരക്ഷിതത്വം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
അതിൻറെ ഭാഗമായി ക്യാമ്പസ് റോഡുകളിലും ഹോസ്റ്റലുകൾക്ക് മുന്നിലും, പ്രധാന ഗേറ്റു കളിലും സിസി ക്യാമറകൾ അടിയന്തരമായി സ്ഥാപിക്കാനും, ക്യാമ്പസ്സിനു ചുറ്റും വഴിവിളക്കുകൾ സ്ഥാപിക്കാനും, ക്യാമ്പസിലെ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്താ നുംതീരുമാനിച്ചു.
ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ പ്രവർത്തനം രാത്രി 12 മണി വരെയായത് കൊണ്ട് ഹോസ്റ്റൽ താമസിക്കാരായ വിദ്യാർത്ഥികൾക്ക് രാത്രി 12 മണി വരെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ക്യാമ്പസ് ഡയറക്ടർ, സെക്യൂരിറ്റി ഓഫീസർ,ക്യാമ്പസിലെ ഉയർന്ന ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥിപ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് ക്യാമ്പസിലെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസർ ഉത്തരവിട്ടത്.
അസമയങ്ങളിൽ വിദ്യാർത്ഥികളുടെയും വിദ്യാർത്ഥിനികളുടെയും സാന്നിധ്യം ക്യാമ്പസിന് പുറത്തും കാണുന്നതായി പോലിസ് വിസി യുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.