‘പട്ടിയെ വിരട്ടാൻ തോക്കെടുത്തു ; പോലീസ് കേസെടുത്തു ‘;പട്ടിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ തോക്കുമായി അകമ്പടി സേവിച്ച സമീറിനെതിരെ കേസ്1 min read

17/9/22

കാസറഗോഡ് :പഠനത്തിന് പോകുന്ന കുഞ്ഞുങ്ങൾക്ക് പട്ടിയുടെ കടിഏൽക്കാതിരിക്കാൻ എയർ ഗണുമായി അകമ്പടി സേവിച്ച  ബേക്കൽ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെ  പോലീസ്  കേസെടുത്തു . ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കല്‍ പോലീസ് സമീറിനെതിരെ കേസെടുത്തത്. തോക്കെടുത്തു കുട്ടികള്‍ക്ക് മുന്നില്‍ സമീര്‍ നടക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി മുന്നില്‍ നടന്നത്. ഇതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീര്‍ പ്രതികരിച്ചത്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എയര്‍ഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നും സമീര്‍ വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *